ഗുരുവായൂരില്‍ ഞായറാഴ്ച നടന്നത് 218 വിവാഹങ്ങള്‍

ഗുരുവായൂര്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്നത് 218 വിവാഹങ്ങള്‍. ദര്‍ശനത്തിനും വന്‍തിരക്ക്. തിരക്ക് ഗുരുവായൂര്‍ ദേവസ്വവും പൊലീസും ഫലപ്രദമായി നിയന്ത്രിച്ചു. 229 വിവാഹങ്ങള്‍ ബുക്ക് ചെയ്തിരുന്നുവെങ്കിലും 218 വിവാഹങ്ങളാണ് നടന്നത്. പുലർച്ചെ അഞ്ചുമുതൽ കല്യാണങ്ങൾ ആരംഭിച്ചു. കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കിയിരുന്നു. അഞ്ച് കല്യാണ മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. തിരക്കിനിടെ തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിന് വഴിയൊരുക്കുന്നതിനായി പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിച്ചില്ല. ദീപസ്തംഭത്തിന് സമീപം പ്രത്യേക വരി ഏര്‍പ്പെടുത്തിയിരുന്നു. പുലർച്ചെ അഞ്ച് മുതൽ എല്ലാ വാഹനങ്ങളും വൺവേ പ്രകാരമാണ് നഗരത്തിലേക്ക് പ്രവേശിപ്പിച്ചത്. ക്ഷേത്ര പരിസരത്തെ പാര്‍ക്കിങ്ങും നിയന്ത്രിച്ചിരുന്നു.










0 comments