1.324 കിലോ സ്വര്‍ണവും ലഭിച്ചു
ഗുരുവായൂരിൽ 5.18 കോടി രൂപ ഭണ്ഡാര വരവ്

ഗുരുവായൂർ
ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ തിങ്കളാഴ്ച വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5,17,99,642 രൂപ. 1.324 കിലോ 100 മില്ലിഗ്രാം സ്വർണവും 5.790 കിലോ വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 12ഉം, നിരോധിച്ച ആയിരം രൂപയുടെ 14 ഉം അഞ്ഞൂറിന്റെ 66 കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇതിന് പുറമെ കിഴക്കേനട എസ്‌ബിഐഇ ഭണ്ഡാരംവഴി 2, 76,549രൂപയും കിഴക്കേനട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 41,739 രൂപയും പടിഞ്ഞാറേ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 84,053രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 53,324രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 76,840 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 77,537രൂപയും ലഭിച്ചു.










0 comments