ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്‌മരണ പുതുക്കി നാട്

ഗുരുവായൂര്‍
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന്റെ 95ാം വാര്‍ഷിക ദിനാഘോഷം സിപിഐ എമ്മിന്റെയും നഗരസഭയുടെയും ഡിവൈഎഫ്ഐയുടെയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ നടത്തി. സിപിഐ എം ചാവക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. "സത്യഗ്രഹസമരം ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ കെ എം അനില്‍ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണദാസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്, ഷീജ പ്രശാന്ത്, എന്‍ കെ അക്ബര്‍ എംഎല്‍എ, ഗുരുവായൂർ നഗരസസഭാ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ എന്നിവർ സംസാരിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ അനുസ്‌മരണ സദസ്സ് സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ കെ കെ ജ്യോതിരാജ് സംസാരിച്ചു. ഡിവൈഎഫ്ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സത്യഗ്രഹ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്‌മരണവും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എറിന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി പി വൈഷ്ണവ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഹസൻ മുബാറക് അനുസ്‌മരണ പ്രഭാഷണം നടത്തി. ഗുരുവായൂര്‍ ദേവസ്വം സത്രം ഹാള്‍ കോന്പൗണ്ടിലുള്ള സത്യഗ്രഹസ്മൃതികുടീരത്തില്‍ പഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ ജി സുരേഷ്‌കുമാർ അധ്യക്ഷനായി. ഗുരുവായൂര്‍ സത്യഗ്രഹ സമിതിയുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പപഷ്പാര്‍ച്ചനയും അനുസ്‌മരണ പ്രഭാഷണവും നടന്നു. ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എന്‍ കെ അക്ബര്‍ എംഎല്‍എ അനുസ്മരണപ്രഭാഷണം നടത്തി. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍മാന്‍ കെ കെ ജ്യോതിരാജ്, മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി കെ പ്രകാശ് എന്നിവര്‍ സംസാരിച്ചു.









0 comments