Deshabhimani

ഇ‍ൗ പുല്ലൊക്കെ വെറും ‘പുല്ലാണ്‌’

പന്തല്ലൂർ പഞ്ചായത്തംഗം അജിത രമേശൻ മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടുന്നു

പന്തല്ലൂർ പഞ്ചായത്തംഗം അജിത രമേശൻ മെഷീൻ ഉപയോഗിച്ച് പുല്ല് വെട്ടുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:23 AM | 1 min read

പന്തല്ലൂർ

പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ ആറാം വാർഡിൽ വഴിയോരത്ത് പുല്ല് വളർന്ന് കാടായി എന്ന പരാതി ഇനി ഉണ്ടാകില്ല. സാധാരണ എല്ലാ പഞ്ചായത്ത് അംഗങ്ങളെയും അലട്ടുന്ന പ്രധാന പരാതിക്ക് സ്വന്തമായി പുല്ലുവെട്ട് മെഷീൻ വാങ്ങിയാണ് പന്തല്ലൂർ പഞ്ചായത്തംഗം എൽഡിഎഫിലെ അജിത രമേശൻ പ്രതിവിധി കണ്ടത്. വാങ്ങിയ പുല്ല്‌വെട്ട് മെഷീൻ കൊണ്ട് ആര് പുല്ല് വെട്ടുമെന്ന ആശങ്കയ്‌ക്കും അജിത വിരാമമിട്ടു. വാർഡിലെ എല്ലാ പ്രദേശങ്ങളിലും അജിത മെഷീനുമായി ഇറങ്ങി വാർഡ് വൃത്തിയാക്കുകയാണ്. നേരത്തേ തൊഴിലുറപ്പ് പദ്ധതി വഴി പാതയോരങ്ങൾ വൃത്തിയാക്കുമായിരുന്നു. പദ്ധതിയിലെ പുതിയ കേന്ദ്ര നിയമങ്ങൾ ഇത്തരം ജോലികൾ ഏറ്റെടുക്കാൻ അനുവദിക്കുന്നില്ല. ആയതിനാൽ എല്ലായിടത്തും ഭൂരിഭാഗം വഴികളും പുല്ല് വളർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. പഞ്ചായത്തിൽ നിന്ന് പണം നൽകാനും സംസ്ഥാന സർക്കാർ നിബന്ധനകൾ തടസ്സമാണ്. എല്ലാ പഞ്ചായത്ത്‌ അംഗങ്ങൾക്കും വലിയ തലവേദനയായുള്ള ഈ ഗുരുതര പ്രശ്‌നത്തെ സ്വന്തം അധ്വാനം കൊണ്ട് മറികടക്കുകയാണ് അജിത. വാർഡിലെ മുഴുവൻ സ്ഥലവും ക്ലീനായിക്കഴിഞ്ഞാൽ മറ്റ് വാർഡുകളിലേക്ക് പോകാനും തയ്യാറെടുക്കുകയാണ്. കെഎസ്‌കെടിയു നെല്ലായി മേഖലാ കമ്മിറ്റി അംഗം കൂടിയാണ് അജിത രമേശൻ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sabarimala opening day pilgrim rush

04

print edition ശബരിമല തീർഥാടകർക്കായി ഹെൽപ്പ്‌ലൈൻ
asdfsdf

05

print edition ജയം തടഞ്ഞു; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനില
sibi

06

print edition 1.75 കോടിയുടെ തട്ടിപ്പ്: മഹിളാ കോൺഗ്രസ്‌ നേതാവ്‌ റിമാൻഡിൽ
deshabhimani section

Recommended

Deshabhimani
Home