Deshabhimani

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ

ഫാസിൽ

ഫാസിൽ

വെബ് ഡെസ്ക്

Published on Nov 24, 2026, 12:33 AM | 1 min read

കൊടുങ്ങല്ലൂർ

ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തിത്തരാമെന്ന് പറഞ്ഞ് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും 32,51,999 രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതിയെക്കൂടി അറസ്റ്റ് ചെയ്തു. കോഴിക്കോട് മടവൂർ സ്വദേശി മഞ്ഞോരച്ചയിൽ വീട്ടിൽ ഫാസിലിനെ (26)യാണ് വിദേശത്ത് നിന്ന്‌ മടങ്ങുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന്‌ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. ട്രേഡിങ്ങിലൂടെ ലാഭം നേടാമെന്ന് പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് ഐഐഎഫ്‌എൽ സ്‌ട്രാറ്റജി എന്ന കമ്പനിയുടെ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. 2024 ജൂൺ 15 മുതൽ ജൂലൈ 8 വരെയായി എട്ട് തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. ഈ കേസിൽ ഒമ്പത് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു. പ്രതികളിലൊരാളായ മുഹമ്മദ് നാഫിസിനെക്കൊണ്ട് ഇന്റർനാഷണൽ ട്രാൻസാക്ഷൻ സൗകര്യമുള്ള എടിഎം കാർഡ് ഉൾപ്പെടെയുള്ള ബാങ്ക് അക്കൗണ്ട് എടുപ്പിച്ച ശേഷം കാർഡ് കൈക്കലാക്കുകയും പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്ന്‌ 97,777.33 രൂപ ഈ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയും ചെയ്തു. തുടർന്ന് ദുബായിലെത്തി തുക പിൻവലിച്ചു. ഇയാൾ വിദേശത്തുനിന്ന് മടങ്ങി വരുന്നതായി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ ആർ ബൈജു, എസ്ഐ സൈന, സിപിഒമാരായ ജിനീഷ്, സിനോജ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi sfi

01

print edition വിജയ കാലടി
SDADA

02

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home