Deshabhimani

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം

SDADA

കേരള മുനിസിപ്പൽ ആന്‍ഡ് കോർപറേഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി 
സി കെ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയുന്നു

വെബ് ഡെസ്ക്

Published on Nov 24, 2026, 12:45 AM | 1 min read

എം എം ലോറൻസ്‌ നഗർ (മുനിസിപ്പൽ ട‍ൗൺഹാൾ, കൊല്ലം): കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നാലാം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് പ്ര‍ൗഢഗംഭീര തുടക്കം.

സംസ്ഥാന പ്രസിഡന്റ്‌ എൻ കെ അക്‌ബർ എംഎൽഎ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി. സുനിതകുമാരി രക്തസാക്ഷി പ്രമേയവും എ ഫൈസൽ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ എസ് ജയമോഹൻ, എസ്‌ ഹരിലാൽ, ജില്ലാ പ്രസിഡന്റ്‌ ബി തുളസീധരക്കുറുപ്പ്‌, സിപിഐ എം കൊല്ലം ഏരിയ സെക്രട്ടറി എച്ച്‌ ബെയ്‌സിൻലാൽ, എൻജിഒ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ഗോപകുമാർ, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ എ എം റാഫി, എസ്‌ സജീവ്‌ എന്നിവർ സംസാരിച്ചു. 424 പ്രതിനിധികൾ പങ്കെടുക്കുന്നു.

എൻ കെ അക്‌ബർ എംഎൽഎ, പി മൈമുന, സുനിൽ, ഷിൻഡി, ശശികുമാർ എന്നിവരാണ്‌ പ്രസീഡിയം. പി എസ്‌ ചന്തു കൺവീനറായി പ്രമേയകമ്മിറ്റിയും സി പി സുനിൽകുമാർ കൺവീനറായി മിനിട്‌സ്‌ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി ആർ വിജയകുമാർ പ്രവർത്തന റിപ്പോർട്ടും സി എച്ച്‌ രാജൻ കണക്കും അവതരിപ്പിച്ചു. പൊതുചർച്ചയ്‌ക്കും ഭാരവാഹി തെരഞ്ഞെടുപ്പിനുംശേഷം ചൊവ്വാഴ്ച സമ്മേളനം സമാപിക്കും.





Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

ടി പത്മനാഭന് 97‐-ാം പിറന്നാൾ ആഘോഷവും  സമ്പൂർണ കൃതികളുടെ പ്രകാശനവും പോത്താംകണ്ടം ആനന്ദഭവനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

01

print edition ടി പത്മനാഭന്റെ ജന്മദിനാഘോഷവും സമ്പൂർണകൃതികളുടെ പ്രകാശനവും
kaladi sfi

02

print edition വിജയ കാലടി
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home