print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്

പമ്പ: വെർച്വൽ ക്യൂ ബുക്ക് ചെയ്തവർ ശബരിമല ദർശനത്തിന് വരാതിരിക്കുന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. പന്പ എസ്‌എച്ച്‌ഒ സി കെ മനോജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ബുക്കിങ് വിവരങ്ങൾ തേടി പമ്പ പൊലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്തുനൽകി. ദേവസ്വം വിജിലൻസ് സൈബർ ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ അയല്‍ സംസ്ഥാനങ്ങളിലെ ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ ബുക്ക് ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറിച്ചുവില്‍ക്കുന്നത് തടയാന്‍ പൊലീസും ദേവസ്വം ബോര്‍ഡും നടപടി തുടങ്ങി. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തി ഇത്തരം ക്രമക്കേടുകള്‍ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കൂട്ടത്തോടെയുള്ള ബുക്കിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആധാര്‍ അധിഷ്ഠിത ഒടിപി വെരിഫിക്കേഷന്‍ കഴിഞ്ഞ ദിവസംമുതല്‍ നിര്‍ബന്ധമാക്കി. ഓരോ തീര്‍ഥാടകന്റെയും ആധാര്‍ നമ്പര്‍ നല്‍കി, അതുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സ്ഥിരീകരണം പൂര്‍ത്തിയാക്കിയാലേ ഇനി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാനാകൂ. ടിക്കറ്റില്‍ പ്രത്യേക ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താനും ആലോചനയുണ്ട്.








0 comments