print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം

സി എ പ്രേമചന്ദ്രൻ
Published on Nov 24, 2026, 12:45 AM | 1 min read
തൃശൂർ: സബ്‌സിഡി നിരക്കിൽ വളം ലഭിക്കണമെങ്കിൽ ഇനി ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്എഫ്എസ്) എന്ന ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്-ത് രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്രനിബന്ധന കർഷകരെ വലയ്‌ക്കുന്നു. ആപ്പ് നിർബന്ധമാണെന്ന് കൃഷിവകുപ്പ് കർഷകരെ അറിയിച്ചു.
ഭൂമിയുടെ അളവനുസരിച്ച് റേഷൻപ്രകാരം വളം ആപ്പ് നിശ്‌ചയിക്കും. പാട്ടകൃഷിക്ക് വളം ലഭിക്കാൻ ആപ്പിൽ സംവിധാനവുമില്ല. ആപ്പ് ഡൗൺലോഡ് ചെയ്യണമെങ്കിൽ പുതിയ വേർഷൻ സ്‌മാർട്ട് ഫോൺ വേണം. വളം കിട്ടണമെങ്കിൽ പുതിയ -േഫാൺ വാങ്ങേണ്ട സ്ഥിതിയാണ്. സ്‌മാർട് ഫോൺ ഉള്ളവരിൽ സാങ്കേതിക പരിജ്ഞാനം കുറഞ്ഞവർക്ക് ആപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക സഹായവും ഏർപ്പെടുത്തിയിട്ടില്ല. ചെറുകിട കർഷകർക്ക് അഞ്ച്,10 കിലോ എന്ന നിലയിൽ കുറച്ച് വളം ലഭിക്കുന്നതിന് ആപ്പിൽ ഓപ്‌ഷനില്ല. സ്വന്തം ഭൂമിക്ക് പുറമെ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കുന്നവരുണ്ട്. അവർക്ക് സബ്‌സിഡി വളം ലഭിക്കുമോയെന്നും ആശങ്കയുണ്ട്. നേരത്തേ ആധാർ കാർഡുമായി ചെന്നാൽ സബ്‌സിഡി നിരക്കിൽ വളം ലഭിച്ചിരുന്നു.
ആപ്പിൽ ചെയ്യേണ്ടത്
സബ്‌സിഡി നിരക്കിൽ യൂറിയ, പൊട്ടാഷ്, ഫാക്-ടംഫോസ് തുടങ്ങിയ വളങ്ങൾ ലഭിക്കണമെങ്കിൽ ആപ്പിൽ രജിസ്റ്റർചെയ്-ത് ഭൂമിയുടെയും വിളകളുടെ വിവരം നൽകണം. വളം സ്‌റ്റോക്കുള്ള കടകളുടെ ലിസ്‌റ്റും കാണും. രജിസ്റ്റർ ചെയ്‌താ-ൽ ഫോണിൽ ക്യൂആർ കോഡ് ലഭിക്കും. കടയിലെ പിഒഎസ് മെഷനിൽ ഇൗ കോഡ് സ്-കാൻ ചെയ്യുമ്പോഴാണ് വളം ലഭിക്കുക.
ക്യൂആർ കോഡിന് രണ്ടുദിവസം മാത്രമേ കാലാവധിയുള്ളു. ഇതിനുള്ളിൽ വാങ്ങിയില്ലെങ്കിൽ വീണ്ടും രജിസ്റ്റർചെയ്-ത് പുതിയ കോഡ് എടുക്കണം. ഓൺലൈൻ സംവിധാനമായ അഗ്രിസ്റ്റാക്കിൽ രജിസ്റ്റർചെയ്-ത് ഫാർമർ ഐഡിയും കർഷകർ എടുത്തിരിക്കണം.








0 comments