Deshabhimani

print edition 1.75 കോടിയുടെ തട്ടിപ്പ്: മഹിളാ കോൺഗ്രസ്‌ നേതാവ്‌ റിമാൻഡിൽ

sibi
വെബ് ഡെസ്ക്

Published on Nov 24, 2026, 12:30 AM | 1 min read

ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ശ്രേയസിലെ വനിതാ സംഘങ്ങളുടെ 1.75 കോടിയോളം രൂപ തട്ടിയെടുത്ത മഹിളാ കോൺഗ്രസ്‌ നേതാവും പൂതാടി പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷയുമായ സിബി സാബു റിമാൻഡിൽ. തിങ്കൾ പകൽ രണ്ടോടെ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ്‌ ചെയ്‌തു.


മഹിളാ കോൺഗ്രസ്‌ പൂതാടി മണ്ഡലം വൈസ്‌ പ്രസിഡന്റായ സിബിക്കെതിരായ പരാതികളിൽ ഗത്യന്തരമില്ലാതെയാണ്‌ കേണിച്ചിറ പൊലീസ്‌ കേസ്‌ എടുത്തത്‌. സെപ്‌തംബറിൽ കേസ്‌ രജിസ്‌റ്റർ ചെയ്‌തെങ്കിലും കോൺഗ്രസ്‌ നേതാക്കളും ആഭ്യന്തര വകുപ്പും ഇടപെട്ട്‌ അറസ്‌റ്റ്‌ തടഞ്ഞു. ഒക്‌ടോബർ അഞ്ചിന്‌ ജില്ലാ കോടതിയും നവംബർ ആറിന്‌ ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്‌റ്റ്‌ ചെയ്‌തില്ല. പകരം കോടതിയിൽ കീഴടങ്ങാൻ അവസരമൊരുക്കുകയായിരുന്നു.


ശ്രേയസിന്റെ 125 സംഘങ്ങൾക്കായി ധനലക്ഷ്‌മി ബാങ്കിന്റെ കൽപ്പറ്റ ശാഖയിൽനിന്നും സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കാപ്പിസെറ്റ്‌ ശാഖയിൽനിന്നുമായി 13 കോടി രൂപയോളം വായ്‌പ നൽകിയിരുന്നു. ഇതിന്റെ തിരിച്ചടവായി അംഗങ്ങൾ നൽകിയ പണമാണ്‌ ബാങ്കിൽ അടയ്‌ക്കാതെ ശ്രേയസിൽ ജീവനക്കാരിയായ സിബി തട്ടിയത്‌.


രണ്ടരക്കോടിയിലധികം രൂപയുടെ തട്ടിപ്പ്‌ നടത്തിയതായി പൊലീസ്‌ കണ്ടെത്തിയതായാണ്‌ വിവരം. കൂടുതൽ ഇരകൾ പൊലീസിനെ സമീപിക്കാൻ ആരംഭിച്ചതോടെയാണ്‌ പ്രതി കോൺഗ്രസ്‌ നേതാക്കളുടെ കൂടെ കോടതിയിൽ എത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi sfi

01

print edition വിജയ കാലടി
SDADA

02

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home