Deshabhimani

print edition ജയം തടഞ്ഞു; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനില

asdfsdf
വെബ് ഡെസ്ക്

Published on Nov 24, 2026, 12:30 AM | 2 min read

വെല്ലിങ്‌ടൺ: ജയം കൊതിച്ചിറങ്ങിയ ഇന്ത്യയെ ന്യ‍ൂസിലൻഡ്‌ ബാറ്റർമാർ തടഞ്ഞു. ഇന്ത്യ–ന്യൂസിലൻഡ്‌ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സിൽ 120 ഓവർ അതിജീവിച്ചാണ്‌ കിവികൾ സമനില പിടിച്ചെടുത്തത്‌. അവസാന ദിനം ഡാരിൽ മിച്ചെലും (186 പന്തിൽ 49*) ഗ്ലെൻ ഫിലിപ്‌സും (126 പന്തിൽ 26) മത്സരം സമനിലയിലാക്കി. കിവികളുടെ സ്‌കോർ അഞ്ചിന്‌ 239നിൽക്കെ ഇരു ക്യാപ്‌റ്റൻമാരും സമനിലയ്‌ക്ക്‌ കൈകൊടുത്തു.


സ്‌കോർ: ന്യ‍ൂസിലൻഡ്‌ 368, 239/5; ഇന്ത്യ 720/9 ഡി.

രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 119 റണ്ണെന്ന നിലയിൽ അഞ്ചാംദിനം ആരംഭിച്ച കിവീസ്‌ പതുക്കെയാണ്‌ തുടങ്ങിയത്‌. മറുവശത്ത്‌, ഇന്ത്യൻ ബ‍ൗളർമാർക്ക്‌ പിച്ചിൽനിന്ന്‌ പിന്തുണയൊന്നും കിട്ടിയില്ല. പാഴാക്കിയ അവസരങ്ങളും തിരിച്ചടിയായി. അഞ്ചാംദിനത്തിലെ ആദ്യ ഘട്ടത്തിൽ 26 ഓവറിൽ 38 റൺ മാത്രമാണ്‌ ന്യൂസിലൻഡ്‌ നേടിയത്‌. ഡെവൺ കോൺവെയും രചിൻ രവീന്ദ്രയും പിടിച്ചുനിന്നു. 202 പന്ത്‌ നേരിട്ട ഇരുവരും 72 റൺ നേടി. സ്‌പിന്നർ വാഷിങ്‌ടൺ സുന്ദറാണ്‌ സഖ്യം വേർപിരിച്ചത്‌. 165 പന്തിൽ 65 റണ്ണെടുത്ത കോൺവെയെ വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ രചിനും (129 പന്തിൽ 37) മടങ്ങി. പ്രസിദ്ധ്‌ കൃഷ്‌ണയുടെ പന്തിൽ കെ എൽ രാഹുലിന്‌ ക്യാച്ച്‌ നൽകിയായിരുന്നു മടക്കം. തുടർന്നെത്തിയ മിച്ചെലും ടോം ബ്ലൻഡലും ചേർന്ന്‌ ന്യൂസിലൻഡിനെ മുന്നോട്ട്‌ നയിക്കാൻ തുടങ്ങി.


ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ബ‍ൗളർമാരെ മാറിമാറി പരീക്ഷിച്ചു. 15 റണ്ണെടുത്ത ബ്ലൻഡലിനെ അൻഷുൽ കാംബോജ്‌ പുറത്താക്കിയെങ്കിലും ഇന്ത്യക്ക്‌ ആശ്വസിക്കാനായില്ല. ഇതിനിടെ മിച്ചെലിനെ പുറത്താക്കാനുള്ള റണ്ണ‍ൗട്ട്‌ അവസരം ആകാശ്‌ ദീപ്‌ പാഴാക്കി. പുതിയ പന്തെടുത്തിട്ടും കാര്യമുണ്ടായില്ല. ഫിലിപ്‌സിനെ സുന്ദർ വിക്കറ്റിന്‌ മുന്നിൽ കുരുക്കിയെങ്കിലുമ ഡിആർഎസ്‌ പരിശോധനയിൽ ഒ‍ൗട്ടല്ലെന്ന്‌ തെളിഞ്ഞു. കളിയുടെ അവസാന ഘട്ടത്തിൽ പിച്ച്‌ നിർജീവമായതോടെ ഇന്ത്യയുടെ ജയപ്രതീക്ഷ കെട്ടു. 259 പന്ത്‌ നേരിട്ട മിച്ചെൽ–ഫിലിപ്‌സ്‌ സഖ്യം 63 റണ്ണാണ്‌ കൂട്ടിച്ചേർന്നത്‌. ഇന്ത്യക്കായി പ്രസിദ്ധ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.


ഒന്നാം ഇന്നിങ്‌സിൽ 175 റണ്ണുമായി പുറത്താകാതെനിന്ന ന്യൂസിലൻഡ്‌ ബാറ്റർ ഹെൻറി നിക്കോൾസാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. പരന്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്‌റ്റിന്‌ 27ന്‌ തുടക്കമാകും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi sfi

01

print edition വിജയ കാലടി
SDADA

02

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home