Deshabhimani

print edition ശബരിമല തീർഥാടകർക്കായി ഹെൽപ്പ്‌ലൈൻ

Sabarimala opening day pilgrim rush
വെബ് ഡെസ്ക്

Published on Nov 24, 2026, 12:30 AM | 1 min read

തിരുവനന്തപുരം : ശബരിമല മണ്ഡല -മകരവിളക്ക് തീർഥാടന കാലയളവിൽ സഹായങ്ങളും അവശ്യസേവനങ്ങളും ഉറപ്പാക്കാൻ കേരള പൊലീസ് 24 മണിക്കൂർ പ്രത്യേക ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. കേരളത്തിനകത്തുള്ള തീർഥാടകർക്ക്‌ 14432 എന്ന നമ്പരിലും കേരളത്തിന് പുറത്തുനിന്നുള്ളവർക്ക്‌ എസ്ടിഡി കോഡ് ഉൾപ്പെടെ 0473–514432 എന്ന നമ്പരിലും ബന്ധപ്പെടാം.


കാണാതാകുന്നവരെ കണ്ടെത്താനും റോഡപകടങ്ങളിൽ അടിയന്തരനടപടി സ്വീകരിക്കാനും വാഹനങ്ങൾ തകരാറിലാകുമ്പോൾ സഹായം എത്തിക്കാനും തകരാറിലായ വാഹനങ്ങൾ നിലയ്ക്കലിലേക്ക് മാറ്റാൻ റിക്കവറി വാഹനം ഏർപ്പാടാക്കാനും ഹെൽപ്പ്‌ലൈൻ വഴി സഹായം ലഭിക്കും. ദർശനസമയം, അടിയന്തര വൈദ്യസഹായം, ആംബുലൻസ് സേവനങ്ങൾ, ആശുപത്രിസൗകര്യങ്ങൾ എന്നിവയും ലഭ്യമാക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

kaladi sfi

01

print edition വിജയ കാലടി
SDADA

02

print edition കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് ആവേശത്തുടക്കം
fertilizer

03

print edition വളം സബ്‌സിഡി: കർഷകരെ ആപ്പിലാക്കി കേന്ദ്രം
sabarimala

04

print edition ദേവസ്വം ബോർഡിന് കത്ത്: വെർച്വൽ ക്യൂ ബുക്കിങ് വിവരങ്ങൾ തേടി പൊലീസ്
uih

05

print edition കളി കാണാം റഫറിയുടെ കണ്ണിൽ
deshabhimani section

Recommended

Deshabhimani
Home