ഗിഗ് വർക്കേഴ്‌സിന് സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കണം

ഗിഗ് വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ നടത്തിയ ഇ -കാർട്ട് ഡെലിവറി പാർട്ണേഴ്സിന്റെ കൺവെൻഷൻ സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
വീടുകളിലും സ്ഥാപനങ്ങളിലും സാധനങ്ങൾ എത്തിക്കുന്ന തൊഴിലാളികളുടെ സംഘടനയായ ഗിഗ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഇ- കാർട്ട് ഡെലിവറി പാർട്ണേഴ്സിന്റെ കൺവെൻഷൻ തൃശൂരിൽ നടന്നു. തൊഴിലാളികൾക്ക് കൃത്യമായ സേവനവേതന വ്യവസ്ഥകൾ നിശ്ചയിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. സി രവീന്ദ്രനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ് വിതരണം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം, എ സിയാവുദ്ദീൻ, അനുരൂപ് രാജാ, എം ആർ രഞ്ജിത്ത്, ടി വി ശ്രീജിത്ത്, എം യു നിഖിൽ, ഇ എം വിദുരർ എന്നിവർ സംസാരിച്ചു. നിയമപ്രകാരമുള്ള നിയമനം നൽകുക, ജോലി സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും കൺവെൻഷനിലൂടെ ഉന്നയിച്ചു.










0 comments