ad
Deshabhimani

ആദിവാസി ഭൂവിതരണം

രണ്ടാംഘട്ടം യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നു

a

ജില്ലയിലെ ഭൂരഹിതരായ 570 ആദിവാസി കുടുംബങ്ങൾക്ക് നിലമ്പൂരിൽ നടന്ന ചടങ്ങിൽ ഭൂമിയും പട്ടയവും കൈമാറുന്ന മന്ത്രി കെ രാധാകൃഷ്ണൻ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Sep 27, 2026, 12:28 AM | 1 min read

എടക്കര

ജില്ലയിൽ രണ്ടാംഘട്ടം ആദിവാസികൾക്ക് ഭൂമിവിതരണം യുഡിഎഫ് സർക്കാർ അട്ടിമറിക്കുന്നു. ആദിവാസി പുനരധിവാസ വികസന മിഷനിൽ 570 കുടുംബങ്ങൾക്ക് എൽഡിഎഫ് സർക്കാർ ഒന്നാംഘട്ടം ഭൂമി വിതരണംചെയ്തു. രണ്ടാംഘട്ടം 417 ഗുണഭോക്താക്കൾക്ക് ഭൂമി വിതരണംചെയ്യാൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചതാണ്. എന്നാൽ, ഭൂമി വിതരണത്തിനുള്ള പ്ലോട്ട് നറുക്കെറുടുപ്പ് ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തി.

ഒന്നാംഘട്ടം ഭൂമി വിതരണം അട്ടിമറിക്കാൻ ബിന്ദു വൈലാശേരി നിലമ്പൂരിൽ ഭൂസമരം നടത്തിയിരുന്നു. എന്നാൽ, അർഹതപ്പെട്ട 570 കുടുംബത്തിന് എൽഡിഎഫ് സർക്കാർ ഭൂമിയും പട്ടയവും വിതരണംചെയ്തു. രണ്ടാംഘട്ടത്തിന് നടപടികളും സർക്കാർ പൂർത്തീകരിച്ചു. ഭൂമി വിതരണം തടസ്സപ്പെടുത്തിയ ബിന്ദു വൈലാശേരിക്ക് സർക്കാർ 2018ൽ ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ടിൽ 50 സെന്റും ലൈഫിൽ 6 ലക്ഷവും നൽകി വീട്‌ നിർമിച്ചതാണ്. വെൽഫെയർ പാർടി ഉൾപ്പെടെയുള്ളവരുടെ പിന്തുണയിലാണ് ആദിവാസി ഭൂവിതരണം അട്ടിമറിക്കാൻ രംഗത്തുവന്നത്. ഐടിഡിപിയിലെ ചില ടിഇഒമാർ ഇവർക്ക് ഒത്താശചെയ്തു.

കണ്ണംകുണ്ടിൽ 2018ൽ വീടും ഭൂമിയും നഷ്ടമായ 34 കുടുംബത്തിന് എൽഡിഎഫ് സർക്കാർ 50 സെന്റുവീതം നൽകിയതാണ്. ബാക്കി ഭൂമി 3.1175 ഹെക്ടർ വിതരണംചെയ്യുന്നത് തടയാനാണ് ബിന്ദു വൈലാശേരി നീക്കം നടത്തിയത്. കണ്ണംകുണ്ട്, അത്തിക്കാട്, നെല്ലിപൊയിൽ പ്രദേശങ്ങളിലായി 37.6608 ഹെക്ടർ സ്ഥലമാണ് വിതരണംചെയ്യുന്നത്. ജില്ലയിലെ എല്ലാ ആദിവാസി കുടുംബത്തിനും ഭൂമി നൽകാനുള്ള എൽഡിഎഫ് സർക്കാർ നടപടിയാണ് ഭരണമാറ്റത്തോടെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഐടിഡിപി ഓഫീസിന് മുന്നിലും മലപ്പുറം കലക്ടറേറ്റിന് മുന്നിലും നടത്തിയ ഭൂസമരത്തിന് പിന്നിലെ അജൻഡയും ഇതായിരുന്നു. രണ്ട് സമരവും ആദിവാസികൾ തിരിച്ചറിഞ്ഞതോടെ സ്വയം അവസാനിപ്പിക്കേണ്ടി വന്നു. ഏറ്റവും ഒടുവിലാണ് നിലമ്പൂരിൽ ഭൂവിതരണ നറുക്കെടുപ്പ് തടഞ്ഞത്. തുടർന്ന് മാസങ്ങളായി ഭൂമി വിതരണ നടപടി നീട്ടിക്കൊണ്ടുപോകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home