ad
Deshabhimani

തളിക്കുളം പഞ്ചായത്ത് ശ്മശാനം പ്രവർത്തനരഹിതം-

തിരിഞ്ഞുനോക്കാതെ യുഡിഎഫ്–- ആർഎംപിഐ ഭരണസമിതി

തളിക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിലേക്കുള്ള വഴിയുടെ ഇരുവശവും കാടുപിടിച്ച നിലയിൽ

തളിക്കുളം പഞ്ചായത്ത് വാതക ശ്മശാനത്തിലേക്കുള്ള വഴിയുടെ ഇരുവശവും കാടുപിടിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Sep 27, 2026, 12:28 AM | 1 min read


തളിക്കുളം

പാവപ്പെട്ടവർക്കും ഭൂമിയില്ലാത്തവർക്കും കുറഞ്ഞനിരക്കിൽ മൃതദേഹം സംസ്കരിക്കുന്നതിനായി നിര്‍മിച്ച തളിക്കുളം ശ്മശാനം നാശോന്മുഖമായി. വാഗ്ദാനങ്ങൾ വാരിക്കോരി അധികാരത്തിലേറിയ യുഡിഎഫ്– ആർഎംപിഐ സ ഖ്യത്തിന്റെ ഭരണം ഒരുവർഷം തികയാനിരിക്കെയാണ് പഞ്ചായത്ത്‌ പൊതുശ്മശാനം പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്. ഇതോടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി മറ്റു പഞ്ചായത്തുകളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് തളിക്കുളത്തുകാർ. മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് കൃത്യമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തിപ്പിച്ചിരുന്ന ശ്മശാനമാണ് പുതിയഭരണത്തിന്റെ കീഴില്‍ കാടുപിടിച്ച് കിടക്കുന്നത്. എൽഡിഎഫ് കാലത്ത് വാതക ശ്മശാനം ഉൾപ്പെടെ യാഥാർഥ്യമാക്കി. എട്ട് ഗ്യാസ് സിലിണ്ടർ വരെ ഒരേ സമയം ഇവിടെ പ്രവർത്തിപ്പിച്ചിരുന്നു. ഭരണം മാറിയതോടെ ശ്മശാനം അറ്റക്കുറ്റപ്പണികള്‍ നടത്താതെ നശിക്കുകയാണ്. മുൻ ഭരണസമിതിയുടെ കാലത്ത് അറ്റകുറ്റപ്പണിക്കായി താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചത് കാണിച്ച് കുപ്രചാരണം നടത്തിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. 100 ദിവസത്തിനുള്ളിൽ ശ്മശാനം പ്രവർത്തന സജ്ജമാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ യുഡിഎഫ്–ആർഎംപിഐ സഖ്യം ശ്മശാനം പ്രവർത്തന സജ്ജമാക്കണമെന്ന ജനകീയ ആവശ്യത്തിൽനിന്ന് മുഖംതിരിഞ്ഞ് നിൽക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home