ad
Deshabhimani

ആസ്വാദകർക്ക്‌ അനുഭൂതിയേകി 
നാടകോത്സവം

ചേർത്തല താലൂക്ക് ആര്‍ടിസ്‌റ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ–ഓപറേറ്റിവ്‌ സൊസൈറ്റി നേതൃത്വത്തിലെ പ്രൊഫഷണൽ നാടകോത്സവ വേദിയിലെ സാംസ്‌കാരിക സമ്മേളനം നടി ഗായത്രി അരുൺ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല താലൂക്ക് ആര്‍ടിസ്‌റ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ–ഓപറേറ്റിവ്‌ സൊസൈറ്റി നേതൃത്വത്തിലെ പ്രൊഫഷണൽ നാടകോത്സവ വേദിയിലെ സാംസ്‌കാരിക സമ്മേളനം നടി ഗായത്രി അരുൺ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 12:34 AM | 1 min read

ചേർത്തല
ചേർത്തല താലൂക്ക് ആര്‍ടിസ്‌റ്റ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ–ഓപറേറ്റിവ്‌ സൊസൈറ്റി(കാസ്‌കോസ്) നേതൃത്വത്തിൽ പ്രൊഫഷണൽ നാടകോത്സവം രണ്ടുനാൾ പിന്നിട്ടു. നാടകാസ്വാദകർക്ക്‌ അമൂല്യ അവസരമാണ്‌ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്‍ ഓഫീസ്‌ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലെ നാടകോത്സവം. 30നാണ്‌ സമാപനം. ​ ശനിയാഴ്‌ച വൈകിട്ട്‌ വേദിയിലെ സാംസ്‌കാരിക സമ്മേളനം നടി ഗായത്രി അരുൺ ഉദ്‌ഘാടനംചെയ്‌തു. എ എസ്‌ സാബു അധ്യക്ഷനായി. തൈക്കാട്ടുശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ആർ രജിത, ലീന രാജു പുതിയാട്ട്‌, ബേബി തോമസ്‌ എന്നിവർ സംസാരിച്ചു. ശേഷം പത്തനാപുരം ഗാന്ധിഭവൻ ‘കൂട്‌’ നാടകം അവതരിപ്പിച്ചു. ​ ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ ഗാനരചയിതാവ്‌ രാജീവ്‌ ആലുങ്കൽ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനംചെയ്യും. മുൻ എംപി എ എം ആരിഫ്‌ അധ്യക്ഷനാകും. എസ്‌എൻഡിപി യോഗം ചേർത്തല മേഖല ചെയർമാൻ കെ പി നടരാജൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്‌ കൊല്ലം അശ്വതിഭാവനയുടെ നാടകം–‘മായാവർണം’



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home