ad
Deshabhimani

print edition ബിജെപിക്കെതിരെ യോജിച്ച പോരാട്ടം

ma baby press meet.JPG
വെബ് ഡെസ്ക്

Published on Sep 27, 2026, 12:33 AM | 1 min read

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്ന സുപ്രധാന സംഭവവികാസങ്ങളാണ്‌ ഉണ്ടാകുന്നതെന്നും ബിജെപി, ആർഎസ്‌എസ്‌ ആധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ട്‌ കഴിഞ്ഞെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ ഏകാധിപത്യപരമായി അധികാര ദുർവിനിയോഗം നടത്തി. ഗ്യാനേഷിനെകൊണ്ട്‌ ഒ‍ൗദ്യോഗികസ്ഥാനത്തിന്‌ നിരക്കാത്ത പണിയെടുപ്പിച്ച മോദിക്കും അമിത്‌ഷായ്‌ക്കും അധികാരസ്ഥാനം നഷ്ടപ്പെടുന്ന ഘട്ടമാണ്‌ ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ബിജെപിയുടെ കൊള്ളരുതായ്‌മകൾക്കെതിരെ പ്രതിപക്ഷത്തിനൊപ്പം വിദ്യാർഥികളും യുവജനങ്ങളും അണിനിരക്കുന്നു. ഇതിനെ വലിയ ബഹുജനപ്രസ്ഥാനമായി വളർത്തിയെടുക്കണം. എല്ലാ പാർടികളും യോജിച്ച്‌ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ പുറത്തുള്ള പ്രതിപക്ഷപാർടികളും ഭാഗമാകണം.സാമൂഹ്യ, സാംസ്‌കാരിക സംഘടനകളും പൊതുസമൂഹവും സഹകരിക്കണം.


രാജ്യഭരണം മോദിയും അമിത്‌ഷായും ഭാഗവതും എങ്ങനെ കൈപ്പിടിയിലൊതുക്കി എന്ന വിവരമാണ്‌ പുറത്തുവരുന്നത്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ആർഎസ്‌എസിനും ബിജെപിക്കും വേണ്ടി നടത്തിയ നിയമലംഘനങ്ങൾ അസഹനീയമായെന്നും ഇനിയും പൊരുത്തപ്പെടാൻ കഴിയില്ലെന്നുമാണ്‌ കമീഷണർമാരുടെ വിയോജിപ്പുകളിൽനിന്ന്‌ മനസിലാക്കാനാകുന്നത്‌.


ബിജെപിക്കുവേണ്ടി പ്രത്യേക സേവനം നടത്തി വിശ്വാസം നേടിയെടുത്ത ഗ്യാനേഷിനെ തെരഞ്ഞുപിടിച്ച്‌ കമീഷന്റെ ചുമതല ഏൽപ്പിക്കുകയായിരുന്നു. ബിജെപിക്ക്‌ വോട്ട്‌ ചെയ്യില്ലെന്ന്‌ ബോധ്യമുള്ള ന്യൂനപക്ഷങ്ങളെയും തൊഴിൽതേടി മറ്റിടങ്ങളിലേക്ക്‌ പോകുന്ന പാവപ്പെട്ടവരെയും ദുരന്തവേളകളിൽ ഒഴിഞ്ഞുപോകുന്നവരെയുമാണ്‌ വോട്ടർപ്പട്ടികയിൽനിന്ന്‌ വെട്ടിയത്‌. എൻഡിഎയിലെ ഭിന്നത ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടതിന്റെ സൂചനയാണ്‌. കമീഷനിലെ വിവരങ്ങൾ വാർത്തയായി പുറത്തുവന്നത്‌ സ്വതന്ത്രമാധ്യമപ്രവർത്തനം പൂർണമായി കശാപ്പ്‌ ചെയ്യപ്പെട്ടിട്ടില്ല എന്നതിന്‌ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home