24 ചിത്രത്തിനുകൂടി പ്രദര്‍ശനാനുമതി

അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കാണാൻ എത്തിയവർ
തിരുവനന്തപുരം
ഐഡിഎസ്എഫ്എഫ്കെയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 31 ചിത്രങ്ങളില്‍ 24 ചിത്രങ്ങള്‍ക്കുകൂടി കേന്ദ്രസർക്കാർ അനുമതി നൽകി. സംസ്ഥാന ചലച്ചിത്ര അക്കാദമി നിയമനടപടി സ്വീകരിച്ചതിനെ തുടർന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നോട്ടീസ് അയച്ചതോടെയാണ് അനുമതി നൽകിയത്. പുതുക്കിയ പ്രദര്‍ശന ഷെഡ്യൂള്‍ വെബ്‌സൈറ്റിലുണ്ട്. ഹ്രസ്വചിത്ര മത്സരവിഭാഗം: ഗ്ലോബ്, ഭിന്തീല പാത്ത്, എ ഹാന്‍ഡ്‌ഷേക്ക്. ഫോക്കസ് വിഭാഗം: മദര്‍ ടങ്, അണ്‍സ്ട്രങ്, ചാപ്റ്റര്‍ ടു. ഇന്റര്‍നാഷണല്‍ വിഭാഗം: ബേര്‍ഡ്‌സ് ഓഫ് വാര്‍, ഇന്‍സൈഡ്, മെലാറ്റോണിന്‍, റാഹ, മെമ്മറീസ് ഓഫ് എ വിന്‍ഡോ, പുട്ട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാന്‍ഡ് ആന്‍ഡ് വാക്ക്, മൈ ഫാദര്‍ ആന്‍ഡ് ഖദ്ദാഫി, സൈലന്‍സ്ഡ്, ലാന്‍ഡ് മാര്‍ക്‌സ്, ദ മാച്ച്, കവര്‍-അപ്, ഫിഫ്റ്റി എയ്റ്റ്ത്ത്, ഷോട്ട് റിവേഴ്‌സ് ഷോട്ട്. ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗം: ഗൈഡഡ് ടൂര്‍, റിഹേഴ്‌സല്‍സ് ഫോര്‍ എ റെവല്യൂഷന്‍, വണ്‍ ഇന്‍ എ മില്യണ്‍, നേപ്പാള്‍ ചിത്രമായ ബാന്‍ഡ്-എയ്ഡ്‌സ് തുടങ്ങിയവയ്ക്കാണ് അനുമതി.










0 comments