ad
Deshabhimani

ആരോഗ്യ മേഖലയിലെ സ്വകാര്യവൽക്കരണം ശ്രീചിത്രയ്ക്ക് ഭീഷണി-: എം വി ഗോവിന്ദൻ

ശ്രീചിത്ര സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ശ്രീചിത്ര സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 12:27 AM | 1 min read

​തിരുവനന്തപുരം

കേന്ദ്ര-–സംസ്ഥാന സർക്കാരുകൾ ആരോഗ്യ മേഖല സ്വകാര്യവൽക്കരിക്കുന്നത്‌ ശ്രീചിത്ര പോലുള്ള സ്ഥാപനങ്ങൾക്ക്‌ ഭീഷണിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശ്രീചിത്ര സ്റ്റാഫ് യൂണിയന്റെ 38–-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കുവേണ്ടി നിലവിലുള്ള സംവിധാനങ്ങളെ തകർക്കുകയാണ്. കേന്ദ്ര സർക്കാരാകട്ടെ ആരോഗ്യ മേഖലയ്ക്ക്‌ അവകാശപ്പെട്ട ഗ്രാൻഡുകൾ നൽകാതെയും പ്രതിസന്ധിയിലാക്കുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ വി മനോജ് കുമാർ അധ്യക്ഷനായി. എസ് ജ്യോതിലക്ഷ്‌മി രക്തസാക്ഷി പ്രമേയവും ബി ശ്രീകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിദ്യാഭ്യാസ അവാർഡും എൻഡോവ്മെന്റും വിതരണം ചെയ്തു. ഡോ. ടി എൻ സീമ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി ആർ രാമു, സി ലെനിൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ആർ പ്രമോദ്, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, എൻഎഫ്പിഇ സംസ്ഥാന കൺവീനർ എൻ വിനോദ് കുമാർ, പി ഷിനോജ്, നിഷാ ജാസ്മിൻ, മുഹമ്മദ് മാഹിൻ, എസ് അശോക് കുമാർ, കെ രാജ് മോഹൻ, എം ടി അരുൺ, ബി സുമേഷ് എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home