ad
Deshabhimani

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ 
വ്യാജ സ്വാമി അറസ്റ്റിൽ

ഷാജി

ഷാജി

വെബ് ഡെസ്ക്

Published on Jun 12, 2026, 12:15 AM | 1 min read


കൊടുങ്ങല്ലൂർ

സ്വർണഖനിയിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ അന്തർജില്ലാ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ വ്യാജ സ്വാമി അറസ്റ്റിൽ. കെജിഎഫ് സ്വാമി എന്നറിയപ്പെടുന്ന പത്തനംതിട്ട സ്വദേശി മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61)യെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മാടവന അത്താണി സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന കൊടുങ്ങല്ലൂർ ഉഴവത്ത്കടവിലെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പിടിയിലായത്. ഇയാളിൽ നിന്ന്‌ വ്യാജ സ്വർണക്കട്ടികളും നിരവധി മുക്കുപണ്ടങ്ങളും പിടിച്ചെടുത്തു. കെജിഎഫ് പോലുള്ള വലിയ സ്വർണഖനികളിൽ നിന്ന് നേരിട്ട് വൻതോതിൽ സ്വർണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ജ്വല്ലറികൾക്കും മറ്റും നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 2021 ൽ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ "സ്വർണ ഗണപതി വിഗ്രഹം' കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലും 2021 ൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 18 ലക്ഷം രൂപയും 14 പവൻ സ്വർണവും തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി പി പ്രമോദ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എൻ എസ് സലീഷ്, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി ടി ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home