ad
Deshabhimani

സി സി മുകുന്ദന്റെ പിഎ ആയിരുന്ന മസൂദ് അറസ്റ്റിൽ

മസൂദ് കെ വിനോദ്

മസൂദ് കെ വിനോദ്

വെബ് ഡെസ്ക്

Published on Jul 10, 2026, 12:52 AM | 1 min read

ചേർപ്പ്

എംഎൽയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുൻ എംഎൽഎ സി സി മുകുന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ചാഴൂർ സ്വദേശി മസൂദ് കെ വിനോദിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭയിൽ ഹാജരാകാതെ എംഎൽഎ യുടെ വ്യാജ ഒപ്പിട്ട് അനധികൃതമായി അലവൻസ് കൈപ്പറ്റിയെന്ന പരാതിയിലാണ് അറസ്റ്റ്. യൂത്ത്കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിം ആണ് നിയമസഭ രേഖകൾ സഹിതം 2024 ൽ പരാതി നൽകിയിരുത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഹാഷിമിന്റെ അപേക്ഷയിൽ 2025 മാർച്ച് മാസത്തോടെ കേസ് അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജാമ്യത്തിനായി മസൂദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യപേക്ഷ തള്ളി. തുടർന്നാണ് വ്യാഴം പുലർച്ചെ 2 മണിയോടെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home