ad
Deshabhimani

പ്ലൈവുഡ് കമ്പനിക്കാരിൽനിന്ന്‌ പഞ്ചായത്തിലേക്ക്‌ സ‍ൗജന്യ ഇന്നോവ

സിപിഐ എം മാർച്ചും ധർണയും നടത്തി

CPI M MARCH

പ്ലൈവുഡ് കമ്പനിക്കാരിൽനിന്ന്‌ ഇന്നോവ കാർ സ്വീകരിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം ഓടക്കാലി 
ലോക്കൽ കമ്മിറ്റി അശമന്നൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി 
എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 01:40 AM | 1 min read

പെരുമ്പാവൂർ

അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എം സലീം പ്ലൈവുഡ് കമ്പനിക്കാരിൽനിന്ന്‌ ഇന്നോവ ക്രിസ്റ്റ കാർ സൗജന്യമായി പഞ്ചായത്തിലേക്ക് സ്വീകരിച്ചതിനെതിരെ സിപിഐ എം ഓടക്കാലി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് പ്രസിഡന്റും ഹെഡ് ക്ലർക്കും ചേർന്ന് വാഹനം സ്വീകരിച്ചത്.


ഇതിനെതിരെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളൊടൊപ്പം യുഡിഎഫ് അംഗങ്ങളും വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും കാർ തിരിച്ചുനൽകിയിട്ടില്ല. പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ കെ സുജീഷ് അധ്യക്ഷനായി. സുജു ജോണി, ജോഷി പോൾ, എ എൻ രാജീവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home