സാൻഡോസ് ഫുട്ബോൾ ടൂർണമെന്റ്

സാൻഡോസ് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലെ ജേതാക്കൾക്ക് മന്ത്രി കെ രാജൻ ട്രോഫി നൽകുന്നു
തൃശൂർ
സാൻഡോസ് ഫുട്ബോൾ അസോസിയേഷൻ കിണറ്റിങ്കൽ ജോസഫ് കുരിയൻ മെമ്മോറിയൽ ഫുട്ബോൾ ബേബി ലീഗ് ടൂർണമെന്റ് സംഘടിപ്പിച്ചു. പറവട്ടാനി കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 50 ടീമുകൾ പങ്കെടുത്തു. അണ്ടർ 13 വിഭാഗത്തിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി കാസർകോട് ജേതാക്കളായി. റോണോസ് തൃശൂരാണ് റണ്ണേഴ്‌സ് അപ്പ്. അണ്ടർ 16 വിഭാഗത്തിൽ ഫുട്ബോൾ അക്കാദമി ചെർപ്പുളശേരി എഫ്സി എടപ്പാളിനെ പരാജയപ്പെടുത്തി. അണ്ടർ 18 വിഭാഗത്തിൽ റോണ്ടോസ് തൃശൂർ സാൻ തിരൂർ മലപ്പുറത്തെ പരാജയപ്പെടുത്തി. സീനിയർ വിഭാഗത്തിൽ ഇസാഫ് റെഡ് സ്റ്റാർ ഇളംതുരുത്തി - ഔട്ട് ലാൻഡേഴ്‌സ് അരിമ്പൂരിനെ പരാജയപ്പെടുത്തി. സമാപന സമേളനത്തിൽ മന്ത്രി കെ രാജൻ സമ്മാനദാനം നിർവഹിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷോബി ടി വർഗീസ് അധ്യക്ഷനായി. എം എൽ റോസി, ടി ആർ സന്തോഷ്, ജീസ് ജോർജ്, സി പി റോയി, റിനോയി വർഗീസ്, പി എ ഡേവിസ്, വി കെ രവീന്ദ്രൻ, ലാലാവ് സത്യൻ, വിനിക്‌സ് ജോയി, ഷോയ് നെല്ലിശേരി എന്നിവർ സംസാരിച്ചു.










0 comments