മത്സരം സമനിലയിൽ

പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്കായി ക്ലബ് ഇൻ്റിപെൻ്റൻസ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരം മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
ക്ലബ് ഇൻഡിപ്പെൻഡൻസിന്റെ ആഭിമുഖ്യത്തിൽ വേൾഡ് കപ്പ് കലാശപോരാട്ടത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ബിആർസിയിലെ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളുടെ കലാശം 2026 ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്‌പി പ്രമോദ്, നഗരസഭാ കൗൺസിലർ എം കെ സഹീർ എന്നിവർ സംസാരിച്ചു. ഇരു ടീമുകളിലുമായി മന്ത്രി ഒ ജെ ജനീഷും ഡിവൈഎസ്‌പി പ്രമോദും നേതൃത്വം നൽകിയ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും വിവിധ സ്കൂളുകൾ ക്ലബ്ബുകൾ എന്നിവക്കും ഫുട്ബോൾ വിതരണം ചെയ്തു.









0 comments