പെൺകുട്ടികളുടെ സബ് ജൂനിയർ ടീമിനെ ദയ നയിക്കും

തൃശൂർ
തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ടി എസ് ദയ നയിക്കും. ഒന്പതിനു നടക്കുന്ന ആദ്യ മത്സരത്തിൽ തിരുവനന്തപുരവുമായി മത്സരിക്കും. ഡിവിൻ ഡി ഇല്ലിക്കലാണ് മുഖ്യ പരിശീലകൻ. സഹ പരിശീലക -മാനസ രതീഷ്. മറ്റുകളിക്കാർ-: സി എസ് അഭിരാമി (ഗോൾ കീപ്പർ), ശ്രീഭദ്ര സി രതീഷ് -(ഗോൾ കീപ്പർ), സി ആർ ആവണി (വൈസ് ക്യാപ്റ്റൻ), ഇ എസ് ഗംഗ, പി എസ് ആദിത്, റോസ്ന ജിബി, സി ആർ അമൃത വേണി, കെ എ അലീന, സയന സുശീൽ, ഗയ സുനിൽ കുമാർ, ഹെലീന മരിയ ജോഷി, എൻ എച്ച് സൻമയ, പി എസ് ശ്രിയ, ആൻ മരിയ പോൾസൻ, അക്ഷയ സുരേഷ്, പി എസ് ദേവി കൃഷ്ണ, എവൽന ഷാജൻ, സി എസ് ശിവനന്ദ, സ്റ്റിയ.











0 comments