നാട്ടുകലാകാരക്കൂട്ടം ജില്ലാ കണ്‍വന്‍ഷന്‍
രാത്രി 10നുശേഷമുള്ള ശബ്ദനിയന്ത്രണത്തിൽ ഇളവുവേണം

ബിബിന്‍ പൊലിക (പ്രസിഡന്റ്), വിനീത് കുമാര്‍ (സെക്രട്ടറി), വി ബി രാജി (ട്രഷറര്‍)
നെടുമ്പാശേരി
രാത്രി 10നുശേഷമുള്ള ശബ്ദനിയന്ത്രണം വേദികള്‍ കുറയുന്നതിന് കാരണമാകുന്നതിനാൽ സമയദെെര്‍ഘ്യം വരുത്താൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകലാകാരക്കൂട്ടം (എൻകെകെ) ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന വെെസ് പ്രസിഡന്റ് പി ടി രജനി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഗംഗ കാറല്‍മണ്ണ, പ്രശാന്ത് പങ്കന്‍ നാട്ടുപൊലിമ, ബിജു കൂട്ടം എന്നിവര്‍ സംസാരിച്ചു.
പുതിയ അംഗങ്ങള്‍ക്കുള്ള അംഗത്വകാര്‍ഡ് വിതരണം, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നാടന്‍കലാപ്രവര്‍ത്തകര്‍ക്കുളള ആദരവ് എന്നിവയും നടന്നു. ഭാരവാഹികൾ: ബിബിന്‍ പൊലിക (പ്രസിഡന്റ്), വിനീത് കുമാര്‍ (സെക്രട്ടറി), വി ബി രാജി (ട്രഷറര്‍), സുമേഷ് ശിവ, മഹേഷ് വിക്രമന്‍ (വെെസ് പ്രസിഡന്റുമാര്‍), അനീഷ് കൂട്ടം, മോനിഷ ചെറായി (ജോയിന്റ് സെക്രട്ടറിമാര്‍).










0 comments