print edition ആദ്യ മഴപോലും താങ്ങിയില്ല ഏഴായിരം കോടിയുടെ ‘മിസ്സിങ് ലിങ്ക്’

മുംബെെ–പുണെ എക്സ്പ്രസ്വേ മിസ്സിങ് ലിങ്ക് പാതയിലെ തുരങ്കത്തിനുസമീപത്തെ മണ്ണിടിച്ചൽ
മുംബൈ: മുംബൈ-–പുണെ എക്‌സ്‌പ്രസ്‌വേയിൽ ഏഴായിരം കോടിയോളം മുടക്കി നിർമിച്ച ‘മിസ്സിങ് ലിങ്ക്’ പാതയിൽ ആദ്യ മഴക്കാലത്തുതന്നെ മണ്ണിടിച്ചിൽ. ഏത് കാലാവസ്ഥയും അതിജീവിക്കുമെന്ന് അവകാശപ്പെട്ട പാത ഉദ്‌ഘാടനം കഴിഞ്ഞ് ഒമ്പതാം ആഴ്ചയിൽ അടച്ചു.
മുംബൈ-–പുണെ എക്‌സ്‌പ്രസ്‌വേയിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന് അവകാശപ്പെട്ട് 6,695 കോടി രൂപയ്‌ക്കാണ് 13.3 കിലോമീറ്റർ ആറുവരി ബെപാസായ ‘മിസ്സിങ് ലിങ്ക്' നിർമിച്ചത്.
പ്രദേശത്തെ ശക്തമായ കാറ്റ്, മൂടൽമഞ്ഞ്, അതിശക്തമായ കാലവർഷം എന്നിവയെ ചെറുക്കാൻ കഴിയുന്നരീതിയിലാണ് രൂപകൽപ്പന എന്നായിരുന്നു അധികൃതരുടെ അവകാശവാദം. മഴയിൽ തിങ്കളാഴ്ച പുലർച്ചെ പുണെ–-മുംബൈ പാതയിലെ ഒന്നാമത്തെ തുരങ്കത്തിനു സമീപമാണ് മണ്ണിടിഞ്ഞത്.
സംരക്ഷണ ഭിത്തിക്ക് കേടുപാടുണ്ടായി റോഡിലേക്ക് വെള്ളം കുത്തിയൊലിച്ചു. ഇതോടെ റോഡ് അടച്ചു. സമൂഹമാധ്യമങ്ങളിലടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശമാണ് ഉയരുന്നത്. ഗുണനിലവാരത്തെക്കുറിച്ചും ചോദ്യങ്ങളുയരുന്നു.











0 comments