കഥകൾ കേട്ടും കൺകെട്ട് കണ്ടും വിദ്യാർഥികൾ

പ്രദീപ് ഹുഡിനോ വിദ്യാർഥികൾക്കിടയിൽ ജാലവിദ്യ കാണിക്കുന്നു
ഫറോക്ക് ജാതിമത ദേശഭാഷാ വിഭജനങ്ങളുടെ വേലിക്കെട്ടുകൾ തകർത്ത്, ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും ഒന്നായ് കാണാൻ പഠിപ്പിച്ച ബഷീർ കഥകൾ പറഞ്ഞും സാഹിത്യകാരന്റെ കൃതികളെ ആസ്പദമാക്കിയ മാന്ത്രിക വിദ്യകൾ കാട്ടിയും ബഷീർ ഫെസ്റ്റിന് സമാപനം. ബഷീർ ഓർമദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫെസ്റ്റിന്റെ രണ്ടാം ദിവസം വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികളാണ് സ്മാരകമന്ദിരമായ ആകാശമിഠായിയിൽ എത്തിയത്. എഴുത്തുകാരിയും സിനിമാ നാടക പ്രവർത്തകയുമായ പസ്കി ബഷീർ കഥകൾ അവതരിപ്പിച്ചു. ബഷീറിന്റെ ശിഷ്യൻ കൂടിയായ മാന്ത്രികൻ പ്രദീപ് ഹുഡിനോ ജാലവിദ്യകൾ അവതരിപ്പിച്ചു. സമാപനദിവസത്തെ പരിപാടികൾ രവി ഡിസി ഉദ്ഘാടനം ചെയ്തു. അനീസ് ബഷീർ അധ്യക്ഷനായി. സരസ്വതി ബിജു കവിത ചൊല്ലി. കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ രാജീവ് , കൗൺസിലർമാരായ നിമ്മി പ്രശാന്ത്, കെ പി തസ്ലീന, പ്രദീപ് ഹുഡിനോ എന്നിവർ സംസാരിച്ചു. സാഹിത്യനഗരം നോഡൽ ഓഫീസർ എ കെ സരിത സ്വാഗതവും മുരളി ബേപ്പൂർ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്കായി ബഷീർ ക്വിസ് മത്സരവും നടന്നു. സ്മാരകമന്ദിരത്തിലെത്തിയ വിദ്യാർഥികളുമായി ഷാഹിന ബഷീർ, അനീസ് ബഷീർഎന്നിവർ സംവദിച്ചു.









0 comments