ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം

എട്ട്‌ മുതൽ 11 വരെ: പാലാ ഒരുങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 07, 2026, 03:05 AM | 1 min read

പാലാ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ പാലാ ഒരുങ്ങി. എട്ട്‌ മുതൽ 11 വരെ പാലായിൽ നടക്കുന്ന സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന്‌ സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, സജേഷ്‌ ശശി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12 ബ്ലോക്ക്‌ സമ്മേളനങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളും നാല്‌ പ്രത്യേക ക്ഷണിതാക്കൾ, 43 ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ ഉൾപ്പെടെ 347 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി പതാക, കൊടിമര ജാഥകൾ, പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ജില്ല കേന്ദ്രീകരിച്ചുള്ള യുവജനറാലി, പൊതുസമ്മേളനം, നാടകം എന്നിവയാണ്‌ പ്രധാന പരിപാടികൾ. എട്ടിന്‌ സമ്മേളനത്തിന്‌ കൊടി ഉയരും. 9, 10, തീയതികളിൽ പ്രതിനിധി സമ്മേളനം 11ന്‌ യുവജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. സ. പുഷ്പൻ നഗറിൽ (പാലാ മുനിസിപ്പൽ ടൗൺ ഹാൾ) ഒൻപതിന്‌ രാവിലെ 9.30ന്‌ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന സാംസ്‌കാരിക സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും. 11ന്‌ വൈകിട്ട്‌ നാലിന്‌ കെഎസ്‌ആർടിസി ജങ്‌ഷനിൽനിന്ന്‌ യുവജന റാലി ആരംഭിക്കും. സ. എ വി റസ്സൽ നഗറിൽ(കൊട്ടാരമറ്റം ബസ്‌ സ്‌റ്റാൻഡ്‌ മൈതാനം) ചേരുന്ന പൊതുസമ്മേളനം മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ കോഴിക്കോട്‌ ഫ്ലോട്ടിങ് തീയറ്റർ അവതരിപ്പിക്കുന്ന നാടകം– മിസ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home