ad
Deshabhimani

കാലാവസ്ഥ തുണച്ചു 
 നേട്ടംകൊയ്ത് നേന്ത്രവാഴ കർഷകർ

മടിക്കൈ കണിച്ചിറയിലെ വിഎഫ്പിസികെയിൽ നേന്ത്രവാഴ കർഷകർ നേന്ത്രക്കുലകൾ വിൽപ്പന നടത്തുന്നു
വെബ് ഡെസ്ക്

Published on Jul 07, 2026, 03:01 AM | 2 min read

മടിക്കൈ മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെ നീണ്ട ഇടവേളക്ക് ശേഷം നേന്ത്രവാഴ കർഷകർക്ക് ആശ്വാസം. 80 ശതമാനം കുലകളും മുപ്പെത്തിയതോടെ ഇത്തവണ കൃഷിയിൽ നഷ്ടം വരില്ലെന്നാണ് കർഷകർ പറയുന്നത്. വിഎഫ്പിസികെ ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങളിൽ നല്ല വിലയും ലഭിക്കുന്നുണ്ട്‌. ഒരാഴ്ചയിലധികമായി വില കൂടുകയാണ്. തുടക്കത്തിൽ കിലോയ്ക്ക് 56 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നു. ഒരു മാസമായി നല്ല വില ലഭിക്കുന്നുണ്ട്. മഴ കനത്തതോടെ നേന്ത്രക്കായകൾ വണ്ണം കുറഞ്ഞു. ഇതോടെ വിലയിലും കുറവ് അനുഭവപ്പെട്ടു. കഴിഞ്ഞ വാരത്തിൽ 45 മുതൽ 48 രൂപ വരെ ലഭിച്ചു. മടിക്കൈ വിഎഫ്പിസികെയിൽ തിങ്കളാഴ്ച 42 രൂപയാണ് കർഷകർക്ക് ലഭിച്ചത്. മാർക്കറ്റിൽ ഡിമാൻഡ്‌ കുറഞ്ഞതോടെയാണ് വില ഇടിഞ്ഞത്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും വില ലഭിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. കർണാടകയിലും തമിഴ്നാട്ടിലും കൃഷി വർധിച്ചതോടെ കേരളത്തിൽ വില നന്നായി കുറഞ്ഞിരുന്നു. ജനുവരി മാസത്തിൽ കിലോക്ക് 30–35 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ മെയ് മാസത്തോടെ വിപണി ഉണർന്ന് വില ഉയരുകയായിരുന്നു. ജൂൺ മാസത്തിൽ -55–56 രൂപ വരെ ലഭിച്ചു. കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ കൃഷി മുഴുവനായും നശിച്ച കർഷകർക്ക് ഇത്തവണ നേട്ടമായി. ഉൽപാദനച്ചിലവിന്റെ പകുതി വില പോലും ലഭിക്കാതായതോടെ കർഷകർ പ്രതിസന്ധിയിലായിരുന്നു.


കർഷകർക്ക്‌ ആശ്വാസം


ഇത്തവണ കർഷകർക്കും സംഘത്തിനും ആശ്വാസമാണ്‌. കർഷകർക്ക് 56 രൂപ വരെ ലഭിച്ചിരുന്നു. ജൂലൈ ആദ്യത്തോടെയാണ് വിലയിൽ ഇടിവ് വന്നത്. മെയ് പകുതിയോടെയാണ് വിഎഫ്പിസികെ മടിക്കൈ യൂണിറ്റിൽ പച്ചക്കായ സംഭരണം തുടങ്ങിയത്. ജൂലൈ വരെ ഒന്നരക്കോടി രൂപയുടെ കച്ചവടം സംഘത്തിന് കീഴിൽ നടന്നു. മുൻപ് മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക്‌ കയറ്റി അയച്ചിരുന്നു. മലബാറിലെ നേന്ത്രക്കായയ്ക്ക് അവിടുത്തെ മാർക്കറ്റിൽ ഡിമാൻഡ്‌ കുറഞ്ഞതോടെ അതു നിലച്ചു. ​ഗംഗാധരൻ കരുവക്കെെ, പ്രസിഡന്റ്‌, വിഎഫ്പിസികെ മടിക്കൈ ​നല്ല വിളവും വിലയും ലഭിച്ചു കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ കൃഷി മുഴുവൻ നശിച്ച് ഒരു ലക്ഷത്തിന് മുകളിൽ നഷ്ടം സംഭവിച്ചു. ഒരു വാഴയ്ക്ക് 400 രൂപ ചെലവ് വരും. ഇത്തവണ 550–-600 രൂപ ഒരു വാഴയിൽ നിന്നും ലഭിച്ചത് ആശ്വാസമായി. 30 വർഷമായി കണിച്ചിറ വയലിൽ വാഴകൃഷി ചെയ്യുന്നുണ്ട്‌. ഇത്തവണയാണ് മുഴുവൻ വാഴകളും വിളവെടുക്കാനായത്. ജൂലൈ മുതൽ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. എങ്കിലും കർഷകർക്ക് നഷ്ടം സംഭവിക്കാൻ സാധ്യതയില്ല. ​മോഹനൻ കുരിക്കൾവീട്, കാലിച്ചാംപൊതി, വാഴ കർഷകൻ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home