print edition സാങ്കേതിക പിഴവിനെ തട്ടിപ്പാക്കി യുഡിഎഫ് സർക്കാർ; ലക്ഷ്യം പിൻവാതിൽ നിയമനം

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയുടെ പരീക്ഷാ മൂല്യനിർണയത്തിലുണ്ടായ പിഴവിനെ ക്രമക്കേടും തട്ടിപ്പുമാക്കി പിഎസ്‍സിയെ അട്ടിമറിക്കാൻ യുഡിഎഫ് സർക്കാരിന്റെ നീക്കം. ഒറ്റപ്പെട്ട സംഭവം ഊതിവീർപ്പിച്ച് സംവിധാനമാകെ തകർന്നെന്ന് വരുത്തുകയാണ് യുഡിഎഫ് മുഖപത്രം ഉൾപ്പെടെ വലതുപക്ഷ മാധ്യമങ്ങൾ.
പുകമറ സൃഷ്‌ടിച്ച് പിഎസ്‍സിയെ ദുർബലപ്പെടുത്തി വ്യാപകമായി പിൻവാതിൽ നിയമനം നടത്താനാണ് നീക്കം. ലക്ഷക്കണക്കിനാളുകൾ പരീക്ഷയെഴുതുമ്പോൾ റാങ്ക് പട്ടികയിൽ പിന്നിലുള്ളവർ നിയമനങ്ങളിൽ ആരോപണം ഉന്നയിക്കുന്നതും കോടതിയെ സമീപിക്കുന്നതും പതിവ്. എന്നാൽ വസ്‌തുത അവഗണിച്ച് ആരോപണങ്ങൾ ശരിയെന്ന തരത്തിലാണ് മാധ്യമങ്ങൾ പിഎസ്‍സിക്കെതിരെ വ്യാജവാർത്ത ചമയ്‌ക്കുന്നത്.
നിയമന പ്രക്രിയ അങ്ങേയറ്റം സൂക്ഷ്‌മതയോടെയാണ് പിഎസ്‍സി കൈകാര്യം ചെയ്യുന്നത്. ആസൂത്രണ ബോർഡ് ചീഫ് തസ്‌തികയിലേക്കുള്ള പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ വൈകിയെന്നാണ് മറ്റൊരു ആരോപണം. ഒന്നിൽ കൂടുതൽ തസ്‌തികകളിലേക്ക് പൊതുപരീക്ഷ നടത്തുന്ന സാഹചര്യത്തിൽ എല്ലാ തസ്‌തികകളുടെയും റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ശേഷമേ ഉത്തരക്കടലാസിന്റെ പകർപ്പ് നൽകൂ.
ചീഫ് (പ്ലാനിങ് ബോർഡ്) തസ്‌തികയോടൊപ്പം പൊതുപരീക്ഷ നടന്ന മറ്റൊരു തസ്‌തികയുടെ റാങ്ക് പട്ടിക സംബന്ധിച്ച് ഹൈക്കോടതി കേസ് നിലനിൽക്കുന്നതിനാലാണ് ഉത്തരക്കടലാസ് നൽകാൻ വൈകിയത്.
നിലവിൽ പിഎസ്‍സിയിൽ അഞ്ച് അംഗങ്ങളുടെ ഒഴിവുണ്ട്. ഇതിലേക്ക് യുഡിഎഫുകാരെ കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമായി വിലപേശലും ലേലംവിളിയുമാണ്. വീതംവയ്‌ക്കലും തമ്മിൽത്തല്ലും പൂർത്തിയാകാത്തതിനാലാണ് നടപടി നീളുന്നത്. ഇക്കാര്യം യുഡിഎഫ് മുഖപത്രം മലയാള മനോരമയും സമ്മതിക്കു ന്നുണ്ട്.










0 comments