‘ഫോക്‌ലോറിന്റെ സൗന്ദര്യവും പ്രതിരോധവും’ സംവാദം

ഡിവൈഎഫ്ഐ മാള ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പാനൽ സംവാദം
മാള
കീഴാള സംസ്കൃതിയുടെ സൗന്ദര്യശാസ്ത്രത്തേയും ജനകീയ പ്രതിരോധത്തിന്റെ ചരിത്രത്തേയും അടയാളപ്പെടുത്തിക്കൊണ്ട് ഡിവൈഎഫ്ഐ പാനൽ സംവാദം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാള ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ മാള അരവിന്ദൻ നഗറിൽ (മാള പഞ്ചായത്ത് ഹാൾ) ‘ഫോക്‌ലോറിന്റെ സൗന്ദര്യവും പ്രതിരോധവും' എന്ന വിഷയത്തിലായിരുന്നു പാനൽ സംവാദം. ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശക്തമായ പ്രതിഷേധ സ്വരങ്ങളായിരുന്നു നാടൻപാട്ടുകളും അനുഷ്ഠാനങ്ങളും എന്ന് സംവാദത്തിൽ വിലയിരുത്തി. ജന്മിത്വത്തിനും അസമത്വങ്ങൾക്കുമതിരെ സാധാരണക്കാർ തീർത്ത പ്രതിരോധായുധങ്ങളായിരുന്നു ഇവ. നാടൻപാട്ടുകളെ ജനഹൃദയങ്ങളിലെത്തിക്കുന്നതിലും കീഴാള സംസ്കൃതിക്ക് മലയാള സിനിമയിലും സംഗീത ലോകത്തും അർഹമായ ഇടം നേടിക്കൊടുക്കുന്നതിലും കലാഭവൻ മണി നൽകിയ സംഭാവനകൾ എക്കാലവും പ്രസക്തമായി നിലനിൽക്കുമെന്നും ഓർമപ്പെടുത്തി. ഫോക്‌ലോർ ഗവേഷകൻ ഗംഗ സൗരവ് മോഡറേറ്ററായി. എം ജി യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. അജു കെ നാരായണൻ, ഡോ.ആർഎൽവി രാമകൃഷ്ണൻ, നാടൻപാട്ട് കലാകാരൻ അതുൽ നറുകര, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി ധനുഷ്‌കുമാർ, ഐ എസ് അക്ഷയ്, പി വി വിനു, സാന്ദ്ര മോഹനൻ, സാലിഹ് ഫസലുദ്ദീൻ, ടി എ രാഹുൽ എന്നിവർ സംസാരിച്ചു.










0 comments