print edition ജനങ്ങളെ കൊള്ളയടിക്കാന്‍ യുഡിഎഫ് ഒത്താശ: കെഎസ്‌കെടിയു

തിരുവനന്തപുരം : ഓണക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കാന്‍ വന്‍കിട കച്ചവടക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍. റേഷന്‍കടകളിലൂടെ ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിയുടെ വില ഒന്നര ഇരട്ടിയിലേറെ വര്‍ധിപ്പിച്ച് കിലോയ്ക്ക് 26 രൂപയാക്കിയ നടപടി പിൻവലിക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അരി വിതരണം ചെയ്തിരുന്നു.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള അഞ്ചുകിലോ അരി മൂന്നുകിലോയാക്കാനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോൾ പൊതുവിഭാഗത്തിന് വിതരണം ചെയ്ത 15 കിലോ അരി, ഇത്തവണ ഏഴ് കിലോയാക്കാനും ഉത്തരവിട്ടു. മണ്ണെണ്ണയും വെട്ടിക്കുറച്ചു. സംസ്ഥാനത്തെ എഎവൈ റേഷന്‍ കാര്‍ഡുടമകള്‍ ഒഴിച്ചുള്ള 89.98 ലക്ഷം കുടുംബങ്ങളെ വിലക്കയറ്റവും വെട്ടിച്ചുരുക്കലും കാര്യമായി ബാധിക്കും. ഓണം അരിയുടെ വില കുറച്ച് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് യൂണിയൻ പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും ആവശ്യപ്പെട്ടു.










0 comments