ad
Deshabhimani

print edition വഴിയോരക്കച്ചവട തൊഴിലാളികളുടെ
സെക്രട്ടറിയറ്റ്‌ മാർച്ച്‌ 13ന്‌

March
വെബ് ഡെസ്ക്

Published on Aug 09, 2026, 01:30 AM | 1 min read

തിരുവനന്തപുരം : വഴിയോരക്കച്ചവട തൊഴിലാളി സംരക്ഷണ നിയന്ത്രണനിയമം ഇല്ലാതാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) 13ന്‌ സെക്രട്ടറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വഴിയോരക്കച്ചവടക്കാർക്ക് ലൈസൻസ് നൽകാതിരിക്കുകയും ജീവനോപാധി തകർക്കുന്ന രീതിയിൽ കുടിയൊഴിപ്പിക്കുകയും ചെയ്യുന്ന സർക്കാരിന്റെ നടപടിക്കെതിരായ മാർച്ച് വൻവിജയമാക്കാൻ രംഗത്തിറങ്ങണമെന്ന്‌ ഫെഡറേഷൻ പ്രസിഡന്റ് ഡോ. കെ എസ് പ്രദീപ്‌കുമാറും ജനറൽ സെക്രട്ടറി ആർ വി ഇക്ബാലും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home