ad
Deshabhimani

ട്രേഡ് ഫെയർ 25 വരെ

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിന്‌ തുടക്കം

onam trade fair

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി 
വി ഡി സതീശൻ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 02:22 AM | 1 min read

കൊച്ചി


സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയർ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഫെയറുകളുമുണ്ട്. 25 വരെ രാവിലെ 10 മുതൽ രാത്രി ഒന്പതുവരെ മെഗാ ട്രേഡ് ഫെയറുകൾ പ്രവർത്തിക്കും.


സ്വകാര്യ, --സർക്കാർ സെക്ടറുകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ഉൾപ്പെടുത്തിയാണ് ഫെയർ സംഘടിപ്പിക്കുന്നത്. സപ്ലൈകോ സ്റ്റാളിനുപുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്റ്റാളുകളുമുണ്ട്‌.


മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷനായി. ഓണത്തോടനുബന്ധിച്ച് എഎവൈ കാർഡുടമകൾക്ക് നൽകുന്ന സൗജന്യ കിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു. ഹൈബി ഈഡൻ എംപി, മേയർ വി കെ മിനിമോൾ, എംഎൽഎമാരായ ഉമ തോമസ്, അൻവർ സാദത്ത്, ടി ജെ വിനോദ്, ടോണി ചമ്മണി, മനോജ് മൂത്തേടൻ, ഡെപ്യൂട്ടി മേയർ വി ആർ സുധീർ, സപ്ലൈകോ എംഡി വി എം ജയകൃഷ്ണൻ, വികെസി ഗ്രൂപ്പ് എംഡി വി കെ സി റസാഖ്, പി സി തോമസ്, സപ്ലൈകോ ജനറൽ മാനേജർ എം യു ബിജു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home