ലിറ്റിൽ ഫ്ലവർ ആശുപത്രി നവതിയാഘോഷം സമാപിച്ചു

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി നവതിയാഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നവതിയാഘോഷ സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചുഗ്രാമമായിരുന്ന അങ്കമാലിയെ കാഴ്ചയുടെ നഗരമാക്കിയതാണ് ലിറ്റിൽ ഫ്ലവർ ആശുപത്രിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന്റെ മുഖ്യകേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷനായി.
ആശുപത്രിക്ക് വിവിധ സേവനങ്ങൾ നൽകിയ, വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഇട്ടിരാ, ഡോ. ഇ ജെ മാണി, ഡോ. ജോസഫ് കെ ജോസഫ്, ഡോ. ജെ കെ മുക്കാടൻ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. ബിഷപ് ഡോ. അലക്സ് വടക്കുംതല, മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജോർജ് പാലയ്ക്കപ്പിള്ളി, എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്, അൻവർ സാദത്ത്, ഉമ തോമസ്, മനോജ് മൂത്തേടൻ, ഷിബു തെക്കുംപുറം, ഫാ. ലൂക്കോസ് കുന്നത്തൂർ, നഗരസഭാ ചെയർപേഴ്സൺ റീത്താ പോൾ, വൈസ് ചെയർപേഴ്‌സൺ വിൽസൺ മുണ്ടാടന്‍, നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ്, ബിജി ജെറി, സ്റ്റിജി ജോസഫ് എന്നിവർ സംസാരിച്ചു.










0 comments