print edition പ്രവാസി സംഘം സമ്മേളനത്തിന് ഉജ്വല തുടക്കം

തിരൂരിൽ കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു.
സ്വന്തം ലേഖകൻ
Published on Aug 09, 2026, 01:30 AM | 1 min read
തിരൂർ (മലപ്പുറം) : കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന് തിരൂരിൽ ഉജ്വല തുടക്കം. വാഗൺ ട്രാജഡി ടൗൺ ഹാളിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ വി പി അനിൽ സ്വാഗതം പറഞ്ഞു. വിദേശത്തുനിന്നുൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട 599 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഞായറാഴ്‌ച പൊതുസമ്മേളനത്തോടെ സമാപിക്കും.
പ്രതിനിധി സമ്മേളന നഗറിൽ സംസ്ഥാന പ്രസിഡന്റ് പതാകയുയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടാന്പള്ളി അനുശോചന പ്രമേയവും കെ സി സജീവ് തൈക്കാട് കണക്കും ആർ ഉണ്ണിക്കൃഷ്‌ണപിള്ള സമീപനരേഖയും അവതരിപ്പിച്ചു. ഗഫൂർ പി ലില്ലീസ്, നന്ദിനി മോഹൻ, സരുൺ മാണി, വി കെ ഉമ്മർ എന്നിവരടങ്ങിയ പ്രസീഡിയാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്.
കെ വിജയകുമാർ (മിനുട്‌സ്), പി സെയ്‌താലിക്കുട്ടി (പ്രമേയം), എം യു അഷ്‌റഫ് (ക്രഡൻഷ്യൽ), ആർ ശ്രീകൃഷ്‌ണപിള്ള (രജിസ്‌ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. പ്രവർത്തന റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. രാത്രി ഗഫൂറും നാസിയയും അവതരിപ്പിച്ച ഗസലും അരങ്ങേറി. ഞായറാഴ്‌ച പൊതുചർച്ച തുടരും. വൈകിട്ട് പ്രകടനത്തെതുടർന്ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സംസാരിക്കും.










0 comments