ad
Deshabhimani

പശു സെപ്റ്റിക് ടാങ്കില്‍ വീണു

സെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു

സെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു

വെബ് ഡെസ്ക്

Published on Jul 03, 2026, 12:57 AM | 1 min read

ചാലക്കുടി

ആളൊഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തു. പൂലാനി പൈനാടത്ത് തോമസിന്റെ വെച്ചൂര്‍ പശുവാണ് സ്ലാബ് തകര്‍ന്ന് 15 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കില്‍ വീണത്. പൂലാനി ജങ്ഷനില്‍ പെരുമനപറമ്പല്‍ സജീവിന്റെ പറമ്പിലെ ഉപയോഗശൂന്യമായ ടാങ്കിലാണ് പുല്ല് മേയുന്നതിനിടെ പശു വീണത്. പശുവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home