പ്രതിനിധി സമ്മേളനത്തിന് തുടക്കം


സ്വന്തം ലേഖകൻ
Published on Jul 03, 2026, 01:32 AM | 2 min read
കടയ്‌ക്കൽ
സാമ്രാജ്യത്വവിരുദ്ധതയിലും കർഷക പോരാട്ടത്തിലും ഇതിഹാസം തീർത്ത വിപ്ലവമണ്ണിൽ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം. മഴ മാറിനിന്ന ആകാശത്തേക്ക് മുഷ്ടികളുയർത്തി യുവത വിളിച്ച ഉജ്വല മുദ്രാവാക്യങ്ങളിൽ അമര രക്തസാക്ഷികളുടെ ഓർമകളിരമ്പി. ആല്‍ത്തറമൂട് ഗാഗോ കൺവൻഷൻ സെന്ററിൽ തയ്യാറാക്കിയ പുഷ്പൻ നഗറിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് എം എസ് ശബരിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു. ടി ആർ ശ്രീനാഥ് പതാക ഉയർത്തി. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷിമണ്ഡപത്തിൽ പ്രതിനിധികൾ പുഷ്‌പാർച്ചന നടത്തി. പ്രതിനിധികളെ വരവേറ്റ് സ്വാഗതഗാനവും നൃത്തശിൽപ്പാവിഷ്‌കാരവും നടന്നു. ജില്ലയിലെ 18 ബ്ലോക്കുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 343 പ്രതിനിധികളും 56 ജില്ലാ കമ്മിറ്റി അംഗങ്ങളുമടക്കം 399പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എസ് ഷബീർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വി വസീഫ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ പൊതുചർച്ച ആരംഭിച്ചു. വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. പ്രസീഡിയം: ടി ആർ ശ്രീനാഥ് (കൺവീനർ), സരിഗ, ആര്യ പ്രസാദ്, എ റെമീസ്, ഡോ. അനീഷ്, ടി പി അഭിമന്യു. മിനിട്‌സ്: യു പവിത്ര (കൺവീനർ), സി രതീഷ്, വാഹിദ്, നൃപരാജ്, മാര്‍ക്സൻ, ശരത്. പ്രമേയം: എസ് ശ്യാം (കൺവീനർ), തൗഫീക്ക്, മുഹമ്മദ് റാഫി, വിഷ്ണു, രേഷ്മ. ക്രഡൻഷ്യൽ: പി അനന്തു (കൺവീനർ), ആർ അനിൽ, എസ് അരവിന്ദ്, ഗോപീകൃഷ്‌ണൻ, ദേവിക, മനോജ് കുമാർ. രജിസ്‌ട്രേഷൻ: കെ സുധീഷ്, കെ എസ് അബാദ്പാഷ. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗം എസ് ജയമോഹൻ, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ചിന്ത ജെറോം, ഷിജുഖാൻ, എം ഷാജർ, അഡ്വ. ആർ രാഹുൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. എസ് ഷബീർ, അഡ്വ. എസ് ആർ രാഹുൽ, ബി ബൈജു എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. പ്രതിനിധി സമ്മേളനം വെള്ളിയാഴ്‌ച തുടരും. ശനി വൈകിട്ട് കടയ്‌ക്കൽ ബസ്‌സ്റ്റാന്‍ഡ് മൈതാനത്ത് നടക്കുന്ന സമാപന പൊതുസമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യും.










0 comments