ad
Deshabhimani

print edition സംഘടനാ നേതാക്കളെ 
വിദൂരങ്ങളിലേക്ക്‌ മാറ്റി

FIRE FORCE

പ്രതീകാത്മക ചിത്രം

avatar
റഷീദ്‌ ആനപ്പുറം

Published on Jul 03, 2026, 02:12 AM | 1 min read

തിരുവനന്തപുരം: അഗ്‌നിരക്ഷാസേനയിൽ സ്‌റ്റേഷൻ ഓഫീസർമാരുടെ സ്ഥലംമാറ്റപട്ടിക ഇറങ്ങിയപ്പോൾ, സംഘടനാ നേതാക്കളെ വിദൂരങ്ങളിലേക്ക്‌ മാറ്റിയതായി പരാതി. അസി.‍ സ്‌റ്റേഷൻ ഓഫീസർ, സീനിയർ ഫയർ റസ്‌ക്യൂ ഓഫീസർ, ഫയർ റസ്‌ക്യൂ ഓഫീസർ തുടങ്ങിയവരുടെ പൊതുസ്ഥലംമാറ്റ പട്ടിക കട്ടപ്പുറത്തുമായി. സ്ഥലംമാറ്റം നീളുന്നതിനാൽ സേനയുടെ പ്രവർത്തനം താളംതെറ്റി.‍


42 ഫയർ സ്‌റ്റേഷൻ ഓഫീസർമാരുടെ സ്ഥലംമാറ്റപട്ടിക ബുധനാഴ്‌ചയാണ്‌ ഇറങ്ങിയത്‌. ഫയർ ഓഫീസേഴ്‌സ്‌ അസോസിയേഷൻ നേതാക്കളെയടക്കം വിദൂര ങ്ങളിലേക്ക്‌ മാറ്റി. തിരുവനന്തപുരത്തുള്ള സംസ്ഥാന ജനറൽ സെക്രട്ടിയെ കണ്ണൂർ–കാസർകോഡ്‌ ജില്ലാ അതിർത്തിയായ പെരിങ്ങോമിലേക്കാണ്‌ മാറ്റിയത്‌. തിരുവനന്തപുരത്തുള്ള മറ്റ്‌ ഓഫീസർമാരെ ചാലക്കുടി, തൃപ്പൂണിത്തുറ, വിയ്യൂർ, നാദാപുരം എന്നിവിടങ്ങളിലേക്കും മാറ്റി.


മെയ്‌ 31ലെ വിരമിക്കൽകൂടി പരിഗണിച്ച്‌ ജൂൺ ആദ്യവാരത്തോടെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള പൊതുസ്ഥലംമാറ്റപട്ടിക ഇറങ്ങാറാണ്‌ പതിവ്. ഇതിനായി കരട്‌ പട്ടിക തയ്യാറാക്കിയെങ്കിലും ഭരണമാറ്റത്തോടെ പട്ടിക മാറ്റാൻ സമ്മർദമുണ്ടായി. വിരമിച്ച ഏതാനുംപേരും എൻജിഒ അസോസിയേഷൻ മുൻ നേതാവും സമ്മർദം ചെലുത്തി. വീണ്ടും ചില ശുപാർശകൾ ആസ്ഥാനത്ത്‌ എത്തിയതോടെ സ്‌റ്റേഷൻ ഓഫീസർമാരുടെ പട്ടിക ഇറക്കി മറ്റുള്ളവരുടെ പട്ടിക തഴഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home