print edition അമോണിയ ചോർച്ചയിൽ മരണം 17 ആയി

ചെന്നെ: തമിഴ്‌നാട് തിരുവള്ളൂരിലെ സ്വകാര്യ സമുദ്രോൽപ്പന്ന സംസ്‌കരണ യൂണിറ്റിൽ അമോണിയ വാതകം ചോർന്നുണ്ടായ അപകടത്തിൽ മരണം 17 ആയി. മരിച്ചവരെല്ലാം അതിഥിത്തൊഴിലാളികളായ സ്‌ത്രീകളാണ്.
ജൂൺ 21നാണ് പെരിയപാളയത്തിനടുത്ത് കന്നിഗൈപേർ മഞ്ചങ്കരണൈയിലെ സെന്റ് പീറ്റർ ആൻഡ് പോൾ സീഫുഡ് എക്സ്പോർട്‌സിന്റെ പ്ലാന്റില്‍ അമോണിയ ചോർന്നത്.
കമ്പനി പരിസരത്ത് താമസിച്ചിരുന്ന 83 തൊഴിലാളികളാണ് അപകടത്തിനിരയായാത്. 15 പേർ ഇപ്പോഴും ചികിത്സയിലാണ്. 14 ഒഡിഷ സ്വദേശികളും രണ്ട് അസം സ്വദേശികളും ജാർഖണ്ഡ് സ്വദേശിയുമാണ് മരിച്ചത്.











0 comments