ad
Deshabhimani

വൈറ്റില 
മേൽപ്പാലത്തിന്റെ 
കൈവരിയിൽ 
ലോറി ഇടിച്ചുകയറി

lorry accident

വൈറ്റില മേല്‍പ്പാലത്തിലെ കൈവരിയില്‍ ചരക്കുലോറി ഇടിച്ചുകയറിയുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Jul 03, 2026, 03:04 AM | 1 min read

വൈറ്റില


വൈറ്റില മേൽപ്പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ദിശാബോർഡില്ലാത്തതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. തമിഴ്നാട് ഹൊസൂരിൽ നിന്ന് ഇരുമ്പുപൈപ്പുമായി കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


വ്യാഴം പുലർച്ചെ രണ്ടിനായിരുന്നു അപകടം. വൈറ്റില മേൽപ്പാലം തുടങ്ങുന്നിടത്തായിരുന്നു അപകടം. ആദ്യം ആലപ്പുഴ ഭാഗത്തേക്ക് പോകാൻ ലോറി മേൽപ്പാലത്തിലേക്ക് കയറിയശേഷം വഴിതെറ്റിയതറിഞ്ഞ് കോട്ടയം ഭാഗത്തേക്ക് പോകാനായി ഇടതുവശത്തേക്ക് തിരിച്ചപ്പോൾ പാലത്തിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈറ്റില ഫെെ്ളെെ ഓവറിലേക്ക് കയറുന്ന ഭാഗത്ത് ആലപ്പുഴക്കും കോട്ടയത്തേക്കുമുള്ള ദിശ ബോർഡില്ലാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്.


ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലാരിവട്ടം പൊലീസെത്തി മേൽനടപടി സ്വീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home