ad
Deshabhimani

പൂക്കീസ്‌ ഡൊമിനൻസ്‌

SPAIN WIN
avatar
മിഥുൻ കൃഷ്‌ണ/ mog state

Published on Jul 03, 2026, 03:06 AM | 2 min read

ഹൊ! ലമിൻ യമാലും പിള്ളേരും കൂടി ഗ്രൗണ്ട്‌ കത്തിച്ചപ്പോൾ കുരുപൊട്ടിക്കാനേ ഹെറ്റേഴ്‌സിന്‌ നേരം കിട്ടിയുള്ളൂ. ഉയിന്റപ്പാ ഇത്‌ എഐയല്ലേ. ചാറ്റ്‌ ജിപിടിയല്ലേ... തന്തവൈബെല്ലാമെടുത്ത്‌ കിണറ്റിലിടേണ്ടിവന്നു. എഐയും ചാറ്റ്‌ ജിപിടിയും മാറിനിൽക്കണം. എന്താ കളി. main character energy ന്ന്‌ പറഞ്ഞാൽ ദിതാണ്‌. നോ ബൂമർ ടോക്ക്, ഒൺലി പവർ പ്ലേ.


ലോസ് ആഞ്ചലസിൽ സ്‌പാനിഷ്‌ പൂക്കികൾ ആദ്യ പകുതിയിൽ തന്നെ ഓസ്ട്രിയയെ ശരിക്കും അലമ്പാക്കി. യമാലും ഡാനി ഓൽമോയും ഒയാർസബാലും തുടക്കം മുതലേ ഓസ്ട്രിയൻ ഡിഫൻസിനെ വട്ടം കറക്കി. പന്തടക്കത്തിലും അറ്റാക്കിലും ജെൻസികൾ main character energy. വണ്ടർ കിഡ്‌ ലമിൻ യമാൽ അൺറിയൽ ഫോമിൽ. ആദ്യ മിനിറ്റിൽ തന്നെ ലോങ് റേഞ്ചർ തൊടുത്ത കോൺഫിഡൻസ് വേറെ ലെവലാണ്‌. പക്ഷേ ഓസ്ട്രിയൻ ഗോളി ഷ്ലാഗർ ഹിറ്റാച്ചി മോഡിൽ ആ ഷോട്ട് ചില്ലാക്കി.


അഞ്ചാം മിനിറ്റിലെ യമാലിന്റെ സോളോ റൺ ഓസ്‌ട്രിയൻ ഡിഫൻസിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. സ്പെയിൻ ഫുൾ ഓൺ അറ്റാക്കിങ് മൂഡിൽ പ്രഷർ ചെലുത്തുമ്പോഴും ഓസ്ട്രിയൻ പട കൗണ്ടർ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാൻ നോക്കിയത് സസ്സാക്കി. സ്‌പാനിഷ്‌ പൂക്കികൾക്ക്‌ ഓസ്‌ട്രിയൻ ബോക്‌സ്‌ ഓഫീസ്‌ വിട്ടൊരുകളിയുമില്ല. ലാ റോജാസ്‌ നിരന്തരം അറ്റാക്ക് ചെയ്യുമ്പോൾ സ്പാനിഷ് ഗോളി ഉനായ് സിമോൺ അവിടെ ഒരു പണിയുമില്ലാതെ side character energyയിലും. 36–ാം മിനിറ്റിൽ കുക്കറെല്ല ലെഫ്റ്റ് വിങ്ങിൽ നിന്ന് കൊടുത്ത കിടിലൻ ലോ ക്രോസ്, ഒയാർസബാൽ സിംപിളായി വലയിലാക്കി. ഡൂഡിന്റെ ഈ ടൂർണമെന്റിലെ തേഡ്‌ ഗോൾ, പക്കാ മാസ്‌. ഇരുപത്തിയൊൻപതാം മിനിറ്റിൽ കുക്കറെല്ല ഒരു ഗോൾ കുക്കിയതാണ്‌. പക്ഷെ കുബാർസി ഓസ്ട്രിയൻ കീപ്പറെ ഫൗൾ ചെയ്തോണ്ട് റഫറി റിജക്ടഡ്‌. ഫസ്റ്റ് ഹാഫിന്റെ അവസാനം കിട്ടിയ ആ ഓപ്പൺ ചാൻസും കിടിലൻ ക്രോസും കൂടി കളഞ്ഞതോടെ ഓസ്ട്രിയ ശരിക്കും ഡെഡ് എനർജിയായി. പക്ഷേ, ഗോളി ഷ്ലാഗർ ഗോഡ് മോഡിലായതുകൊണ്ട് മാത്രം നാണക്കേട് കുറഞ്ഞു കിട്ടി. ഇല്ലെങ്കിൽ കളി ഫസ്‌റ്റ്‌ ഹാഫിൽതന്നെ absolute slaughter ആയേനെ. ഡിഫൻസൊക്കെ കാറ്റ് പോയ ബലൂൺ പോലെ ഇരുന്നിട്ടും ഷ്ലാഗർ വൺമാൻ ആർമിയായി.

MOG

മാഴ്സെൽ സബിറ്റ്സർ ഇടയ്ക്ക് ചില പ്രത്യാക്രമണങ്ങളുമായി വരാൻ നോക്കിയെങ്കിലും സ്പാനിഷ് ഡിഫൻസ് അതൊക്കെ പുല്ലുപോലെ അരിഞ്ഞിട്ടു. കേപ്‌ വെർദയുമായുള്ള ഗ്രൂപ്പ്‌ മാച്ചിൽ പണികിട്ടിയ "ടിക്കി-ടാക്ക' യൊക്കെ അപ്‌ഗ്രേഡാക്കി, റൺ, പാസ്, ഗോൾ, റിപീറ്റ്. They understood the assignment.


ഗ്രൗണ്ടിൽ അടിയോടടി, ഫുൾ ഉന്തും തള്ളും. പക്ഷേ റഫറി ചേട്ടൻ നോ ഡ്രാമ, ഒൺലി പീസ് മൂഡിൽ. പുള്ളി കാർഡ് എടുക്കാൻ മറന്നുപോയോ എന്നുവരെ ഡൗട്ടായി. അവസാനം 82–ാം മിനിറ്റിൽ പൂക്കിത്തരം കാണിച്ചതിന് ഓസ്ട്രിയയുടെ പോഷിന് റഫറി വക ഒരു ഒന്നൊന്നര യെല്ലോ കാർഡ്‌.


പിള്ളേരൊക്കെ റീൽസ് എടുക്കുന്ന ഹൈപ്പിൽ ഓടുമ്പോൾ ബാക്ക് എൻഡ് മൊത്തം കൺട്രോൾ ചെയ്‌തത് റോഡ്രിചേട്ടൻ. മൊത്തത്തിൽ he filling സേഫ്‌ സ്‌പേസ്‌ ഫീലിങ്‌. 66–ാം മിനിറ്റിൽ പെഡ്രോയുടെ അമേസിങ്‌ ഹെഡറിലൂടെ സ്‌പാനിഷ്‌ കോൺ-ഫ-ിഡൻസ്‌ ബിൽഡ്‌ അപ്പ്‌. സ്‌കോർ 2–0. 79–ാംമിനിറ്റിൽ കിട്ടിയ ഗോൾഡൻചാൻസ്‌ ഓസ്‌ട്രിയ സൂപ്പർ സബ്‌ അടിച്ച്‌ പുറത്തിട്ടു. 85–-ാം മിനിറ്റിൽ യമാലിന്റെ ഒരു ക്ലോസ് റേഞ്ച് ബോംബ്, ഓസ്ട്രിയൻ ഡിഫൻഡർ അൽബ അത് തൂഫാനാക്കി സേവാക്കി. കട്ട റസ്‌പെക്‌ട്‌. 89-ാം മിനിറ്റിൽ കുക്കറെല്ലെയുടെ പെർഫെക്റ്റ് ക്രോസ്സ് ഒയാർസബാൽ നേരെ വലയിലാക്കി സ്പെയിനിന്റെ വിക്ടറി ഉറപ്പിച്ചു. 3–0. ഒയാർസബാലിന്റെ ഈ കളിയിലെ രണ്ടാമത്തെയും ആകെ നാലാമത്തെയും ഗോൾ. മെയിൻ ക്യാരക്ടർ എനർജി. ചുരുക്കം പറഞ്ഞാൽ വൺ-സൈഡഡ് ഗെയിം. ഓസ്ട്രിയയുടെ ഷോട്ട് ഓൺ ടാർഗറ്റ് ബിഗ് സീറോ. ഒന്നരമണിക്കൂർ വെള്ളംകോരിയിട്ട്‌ അവസാനം L അടിച്ചു മടങ്ങേണ്ടി വന്നു. വൻ ഫ്ലോപ്പ് ഷോ. ഒൺലി സ്പാനിഷ് ഡോമിനൻസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home