ad
Deshabhimani

print edition ഉദ്‌ഘാടനംകഴിഞ്ഞ്‌ 79 നാൾ; 
എക്‌സ്‌പ്രസ്‌വേയിൽ വൻകുഴികൾ

DELHI DERADOON

ഡൽഹി–ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേ

വെബ് ഡെസ്ക്

Published on Jul 03, 2026, 01:37 AM | 1 min read

ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത്‌ 79 ദിവസം പിന്നിടുമുമ്പ്‌ ഡൽഹി–ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേയിൽ രൂപപ്പെട്ടത്‌ വൻ കുഴികൾ. 12,000 കോടി രൂപ ചെലവിൽ നിർമിച്ച റോഡിലെ കുഴികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഉയരുന്നത്‌ വൻ പ്രതിഷേധം. ഡൽഹിയിൽനിന്ന്‌ ഉത്തരാഖണ്ഡ്‌ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള റോഡിൽ ഉത്തർ പ്രദേശിയെ ഷംലി ഹാത്തി കരോഡയ്‌ക്ക്‌ സമീപമുള്ള കുഴികളാണ്‌ വീഡിയോയിലുള്ളത്‌.


പദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ഏപ്രിൽ 14നാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപാതാ അതോറിറ്റിയുടെ 212 കിലോ മീറ്റർ ആറുവരിപ്പാത ഉദ്‌ഘാടനംചെയ്‌തത്‌. കുഴിയിൽവീണ്‌ നിരവധി വാഹനങ്ങളുടെ നിയന്ത്രണം നഷ്‌ടപ്പെട്ടെന്ന്‌ കാട്ടിയുള്ള വീഡിയോ ഒരു യാത്രക്കാരനാണ്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്‌. അഴിമതിക്ക്‌ ഇതിൽപ്പരം തെളിവെന്ത്‌ വേണമെന്ന ചോദ്യത്തോടെ വീഡിയോ അതിവേഗം പ്രചരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home