ഇമ്രാൻ ഖാന് ചികിത്സ ലഭ്യമാക്കണം; കത്തെഴുതി കപിൽ ദേവും ഗാവസ്‌ക്കർ അടക്കമുള്ള ക്യാപ്റ്റന്മാർ

ദുബായ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാന് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് ക്യാപ്റ്റന്മാർ രംഗത്ത്. മുൻ ഇന്ത്യൻ നായകരായ കപിൽ ദേവ്, സുനിൽ ഗാവസ്‌ക്കർ, ദിലീപ് വെങ്‌സാർക്കർ എന്നിവരങ്ങിയ 21 ക്യാപ്റ്റന്മാരാണ് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് നിവേദനം നൽകിയത്.
ഇന്ത്യൻ നയകർക്ക് പുറമെ അർജുന രണതുംഗ, അലൻ ബോർഡർ, ഗ്രേഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, സ്റ്റീവ് വോ, ജോൺ റൈറ്റ്, ക്ലൈവ് ലോയ്ഡ്, മൈക്കൽ ആർതർട്ടൺ, ആഡം ഗിൽക്രിസ്റ്റ്, ഡേവിഡ് ഗവർ, അലക്‌സ് ബ്ലാക്ക്‌വെൽ, മൈക്കൽ ബ്രേർളി, ബെലിൻഡ ക്ലാർക്ക്, അലെയ്‌സ്റ്റർ കുക്ക്, ലീ ജെർമോൺ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ആൻഡ്ര്യൂ സ്‌ട്രോസ് എന്നിവരാണ് നിവേദത്തിൽ ഒപ്പുവെച്ചത്.
ഇമ്രാൻ ഖാന് വൈദ്യസഹായം ലഭ്യമാക്കണം, സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് പരിശോധന നടത്തണം, കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാൻ അനുമതി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. 2023 മുതൽ വിവിധ കേസുകളിലായി ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.









0 comments