പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; ജീവനക്കാരും ആശങ്കപ്പെടേണ്ടതുണ്ട്

തിരുവനന്തപുരം: ജീവനക്കാർക്കും കേരളത്തിന്റെ ഖജനാവിനും ഒരുപോലെ നഷ്ടം വരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ചത് വലിയ തിരിച്ചടിയായി നിൽക്കവെ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് കേവലം 21 ദിസത്തിനകമെന്ന് റിപ്പോർട്ട്. ഒന്നരപ്പതിറ്റാണ്ടായി നാട് കാത്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെയാണ് പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാനുള്ള ഉത്തരവുമുണ്ടായത്.
തീരുമാനം വന്ന ആദ്യഘട്ടത്തിൽ സാമ്പത്തിക സ്ഥിതിയിൽ തിരിച്ചടിയുണ്ടാവുക മാത്രമാണ് പ്രധാനമായ പ്രശ്നമായി നിലനിൽക്കുക എന്നതായിരുന്നു കേരളം കരുതിയിരുന്നതെങ്കിൽ അതിനേക്കാൾ വലിയ പ്രതിസന്ധിയാണ് തീരുമാനം സൃഷ്ടിക്കുന്നത് എന്നതാണ് ഏറെ ആശങ്കാ ജനകം. നിലവില്‍ ഡിവിഷൻ മാറ്റത്തോടൊപ്പം സോൺ മാറ്റം കൂടിയാണുണ്ടായിരിക്കുന്നത്. ദക്ഷിണ സോണിലാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. അതേ സമയം മെെസൂർ വരുന്നത് ഹുബ്ലി കേന്ദ്രമായ സൗത്ത് വെസ്റ്റ് സോണിലാണ്. 17 സോണുകളാണ് ഇന്ത്യയിൽ റെയിൽവേയിൽ ആകെ ഉള്ളത്.
അതിനാൽ തന്നെ വളരെ ഗൗരവതരമായ രീതിയിൽ ഇത് ജീവനക്കാരെ ബാധിക്കും.ഡിവിഷനുകൾ തമ്മിലുള്ള മാറ്റം എന്നത് സാധാരണമാണെങ്കിലും സോണുകൾ തമ്മിൽ അത്തരം മാറ്റങ്ങൾ സംഭവിക്കാറില്ല. എന്നാൽ ഇവിടെ സോണുകളാണ് മാറുന്നത്. അതായത് സൗത്ത് സോണിൽ നിന്നും സൗത്ത് വെസ്റ്റ് സോണിലേക്കാണ് മാറ്റമുണ്ടാകുന്നത്. അതിനാൽ തന്നെ മറ്റൊരു സോണിലേക്ക് മാറുന്നതോടെ നിലവിൽ പുതിയ സോണിൽ നിലനിൽക്കുന്ന രീതിനുസരിച്ചായിരിക്കും കാര്യങ്ങൾ നീങ്ങുക.
പാലക്കാട് ഡിവിഷനിൽ നിന്നും മാറുന്ന ജീവനക്കാരുടെ ഗ്രേഡ്, സ്ഥാനക്കയറ്റം എന്നിവയെയെല്ലാം ഇത് ബാധിക്കും. കേരളത്തിൽ എവിടേക്ക് വേണമെങ്കിലും ട്രാൻസ്ഫർ വാങ്ങാനാകുന്നവർക്ക് ഇനി കർണാടകയ്ക്കകത്ത് ഏതെങ്കിലും പ്രദേശത്ത് മാത്രം ട്രാൻസ്ഫർ ലഭിക്കുകയും അവിടെ നിലനിൽക്കേണ്ട സ്ഥിതിയും സംജാതമാകും.നോൺ ഗസറ്റഡ് സ്റ്റാഫിന് മാത്രമാണ് സോൺ തീരുമാനിക്കാനുള്ള അപേകഷ സമർപ്പിക്കാനാകുന്നത്. അതായത് സൗത്ത് വെസ്റ്റ് സോണിലേക്ക് പോകണോ അതോ നിലവിലുള്ള ദക്ഷിണ സോണിൽ നിൽക്കണോ എന്ന് അപേക്ഷിക്കാൻ അവർക്ക് മാത്രമാണാകുന്നത്. എന്നാൽ ഗസറ്റഡ് സ്റ്റാഫിന് അത്തരത്തിൽ ആനുകൂല്യമുണ്ടാകുന്നില്ല. ഇവരെ സംബന്ധിച്ച് കൃത്യമായ ഉത്തരവുണ്ടാകും.
ബി ലെവൽ സ്റ്റാഫിനെ സംബന്ധിച്ചും ഇതേ പ്രതിസന്ധിയുണ്ട്.അവരുടെ സീനിയോറിറ്റി പുതിയ സോണിൽ അവരുടെ പോസ്റ്റ് എന്താണോ അത് സംബന്ധിച്ചായിരിക്കും ഉണ്ടാകുക എന്നാണ് വിവരം.അതായത് പാലക്കാട് ഡിവിഷനിൽ ജീവനക്കാർ കുറയുകയും പ്രൊമോഷൻ പോലുള്ള രീതികൾക്ക് കുറവ് സംഭവിക്കുകയും അതേ സമയം പുതിയ സോണില്‍ അവിടെ നിലനിൽക്കുന്ന രീതികൾക്കനുസരിച്ച് മാത്രമാണ് തീരുമാനങ്ങളുണ്ടാവുക എന്നതാണ് ജീവനക്കാർ ആശങ്കപ്പെടുന്ന പ്രധാന കാര്യം.ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കും എന്ന് വിവിധ യൂണിയനുകൾ വ്യക്തമാക്കി









0 comments