പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ: ചോദ്യങ്ങളോട് മൗനം പാലിച്ച് കോൺഗ്രസും ബിജെപിയും

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് കർണാടക സർക്കാരിനായി ഒത്താശ ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഒരു ചെറുവിരൽ പോലുമനക്കാതെ കേരളത്തിലെ കോൺഗ്രസും ബിജെപിയും. കേരളത്തിന്റെ ദീർഘകാലാവശ്യമായ കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉണ്ടാകില്ലെന്ന തീരുമാനം കേന്ദ്രത്തിൽ നിന്നുണ്ടായതിന് പിന്നാലെയാണ് കർണാടകയിലെ ബിജെപി താൽപര്യം മുൻനിർത്തി പാലക്കാട് ഡിവിഷൻ വിഭജിച്ചിരിക്കുന്നത്.
മംഗലാപുരം മെെസൂരുവിലേക്ക് പോകുന്നതോടെ കോടികളുടെ നഷ്ടവും വലിയ പ്രതിസന്ധയുമാണ് കേരളത്തെ കാത്തിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശനോ യുഡിഎഫ് എംഎൽഎമാരോ, യുഡിഎഫ് എംപിമാരോ ഒന്നും ഒരു രീതിയിലും വിഷയത്തിൽ പ്രതികരിക്കാതെ ബിജെപിയുടെ തീരമാനത്തിന് പിന്തുണ നല്‍കി. ബിജെപി -കോൺഗ്രസ് സഖ്യമായി എടുത്ത തീരുമാനം തന്നെയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി തർക്കുക, അത് പ്രാചരണായുധമാക്കി കേരളത്തിൽ വോട്ടുബാങ്ക് ലക്ഷ്യമിടുക, അങ്ങനെ കോൺഗ്രസ് -ബിജെപി അവിശുദ്ധ സഖ്യം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് നടത്തുന്ന ഗൂഢനീക്കങ്ങളിലൊന്ന് കൂടിയാണിപ്പോൾ പുറത്തുവന്നത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുൻ എൽഡിഎഫ് സർക്കാരിനെ കോൺഗ്രസും ബിജെപിയും ഒരുമിച്ച് വിമർശിച്ചെങ്കിൽ പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചപ്പോള്‍ രണ്ട് കൂട്ടരും ഒരുപോലെ മൗനം പാലിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വാക്ക് പോലും പ്രതികരിക്കാതെ ബിജെപി നേതാക്കൾ പിൻവാങ്ങുകയായിരുന്നു.
കേരളത്തിലെ ജനങ്ങളിൽ നിന്നും വോട്ടുതേടി വിജയിച്ച ശേഷം, അവരുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിവിട്ട് സംഘപരിവാർ കൂട്ടുകെട്ടിൽ തുടർന്നും അധികാരം നുണയാമെന്നുള്ള ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. യുഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയതോടെ റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ചാൽ സംസ്ഥാന സർക്കാരിൽനിന്ന് എതിർപ്പ് ഉണ്ടാകില്ലെന്ന് കേന്ദ്രത്തിന് ഉറപ്പ് ലഭിച്ചതോടെയാണ് അർധരാത്രിതന്നെ മംഗളൂരു ഭാഗത്തെ മൈസൂരുവിലേക്ക് ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. വരുമാനക്കുറവിന്റെ പേരിൽ പിന്നീട് പാലക്കാട് ഡിവിഷൻതന്നെ വേണ്ടെന്ന് വയ്‌ക്കാനും തീരുമാനം ഇടയാക്കും.
മംഗളൂരുവിനെ മൈസൂരുവിലേക്ക് മാറ്റിയത് പാലക്കാട് എംപി വി കെ ശ്രീകണ്‌ഠന്‍റെ പിടിപ്പുകേടിന് മറ്റൊരു ഉദാഹരണം കൂടിയാണ്. ഏറ്റെടുത്ത സ്ഥലത്ത് കോച്ച് ഫാക്‌ടറി യാഥാർഥ്യമാക്കാൻ കഴിയാത്തത് എംപിയുടെ പിടിപ്പുകേടുകൊണ്ടുകൂടിയായിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കുന്ന നടപടിയുണ്ടായത്.
റെയിൽവേ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമാണ് വി കെ ശ്രീകണ്‌ഠൻ. വടക്കന്‍ കേരളത്തില്‍നിന്നുള്ള എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും ഇൗ സമിതിയിൽ അംഗങ്ങളാണ്. പുതിയ ട്രെയിനുകൾ, സ്റ്റോപ്പുകൾ, ഡിവിഷൻ പ്രശ്നങ്ങൾ, വികസന പദ്ധതികൾ തുടങ്ങിയ റെയിൽവേ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താനാണ് പ്രധാനമായും കൺസൾട്ടേറ്റീവ് കമ്മിറ്റി പ്രവർത്തിക്കുന്നത്. അങ്ങനെയിരിക്കെയാണ് പാലക്കാട് ഡിവിഷൻ മുറിക്കുന്നത് തടയാൻപോലും എംപിക്ക് കഴിയാതിരുന്നത്.









0 comments