ചികിത്സയ്‌ക്ക്- വേണ്ടത് 16 കോടി
കുഞ്ഞുധ്രുവനായി നാടൊരുമിച്ചു

ധ്രുവിന്റെ ചികിത്സയ്ക്കായി പാമ്പാക്കുട ടൗണിൽ പഞ്ചായത്ത് അംഗങ്ങൾ ധനസമാഹരണം നടത്തുന്നു
പിറവം
അപൂർവരോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള ധ്രുവന്റെ ചികിത്സയ്ക്കായി കൈകോർത്ത് പാമ്പാക്കുട പഞ്ചായത്തും. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ധ്രുവന്റെ ജീവൻ രക്ഷിക്കാൻ 16 കോടി രൂപയാണ് ആവശ്യം.
കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിലെ ദിവസവേതനക്കാരായ കിഴകൊമ്പ് സ്വദേശി അനന്തുവിന്റെ മകനാണ് മൂന്നുമാസംമാത്രം പ്രായമുള്ള ധ്രുവൻ. പഞ്ചായത്ത് പ്രസിഡന്റ് ഷീല ബാബു, വൈസ് പ്രസിഡന്റ് ആശിഷ് എം ജോൺ, അംഗം അനന്തപത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ പാമ്പാക്കുട ടൗണിൽ ധനസമാഹരണം നടത്തി.
‘ധ്രുവൻ സഹായനിധി' എന്ന പേരിൽ ഫെഡറൽ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10060100550021
ഐഎഫ്എസി കോഡ്: FDRL0001006. സ്വിഫ്റ്റ് കോഡ്: FDRLINBBIBD. ഫോൺ: 8606101736.











0 comments