print edition സ്‌കൂളുകൾ അനാഥമാകും


സ്വന്തം ലേഖകൻ
Published on Jul 03, 2026, 02:17 AM | 1 min read
തിരുവനന്തപുരം: സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരറിക്കയെങ്കിലും ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനാൽ സ്‌കൂളുകളുടെ പ്രവർത്തനം അവതാളത്തിലാകും. ഇ മാസം 20 ദിവസം പകുതി ദിനം, അല്ലെങ്കില്‍ പത്ത് ദിവസം പൂർണമായും ഡ്യൂട്ടി ലീവ് അനുവദിച്ചാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സെന്‍സസ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് ഈ രണ്ട് ഇളവുകളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.
സെന്‍സസ് ഡ്യൂട്ടിയുള്ള എല്ലാവര്‍ക്കും ഉത്തരവ് ബാധകമാണ്. ഇതുപ്രകാരം അധ്യാപകർ സ്‌കൂളിൽനിന്ന് വിട്ടുനിൽക്കുന്നതോടെ രണ്ടാഴ്‌ച അധ്യാപനം മുടങ്ങും. 60,000 അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടി. സെന്‍സസ് ചുമതലയുള്ള അധ്യാപകര്‍ക്കുപകരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തിയാലേ പ്രശ്നം പരിഹരിക്കാനാകൂ. ആഗസ്‌ത് 13ന് ഓണപരീക്ഷ നടക്കാനിരിക്കെ അധ്യാപകർ സ്‌കൂളിൽ എത്താതിരിക്കുന്നത് പഠനത്തെ ബാധിക്കും.
ജൂലൈ മാസത്തിലെ ശനി, ഞായർ അവധി ദിനങ്ങൾ ഉപയോഗിച്ച് പ്രവർത്തനം പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. പുതിയ ഉത്തരവ് ഇറങ്ങിയതോടെ സർക്കുലർ അസാധുവായി. ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും പഠനം മുടങ്ങാതിരിക്കാൻ താൽക്കാലിക നിയമനം നടത്തണമെന്നുമാണ് അധ്യാപക സംഘടനകളുടെ ആവശ്യം.










0 comments