ad
Deshabhimani

വീട്‌ കത്തിനശിച്ചു

ആളൂർ വെള്ളാഞ്ചിറയിൽ വീടിന് തീപിടിച്ചത് അണയ്ക്കുന്ന അഗ്നിരക്ഷാസേന

ആളൂർ വെള്ളാഞ്ചിറയിൽ വീടിന് തീപിടിച്ചത് അണയ്ക്കുന്ന അഗ്നിരക്ഷാസേന

വെബ് ഡെസ്ക്

Published on Aug 01, 2026, 12:48 AM | 1 min read

ആളൂർ

വെള്ളാഞ്ചിറ പള്ളിക്ക് സമീപം ഷീറ്റ് മേഞ്ഞ വീട് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വെള്ളാഞ്ചിറയിൽ റേഷൻ കട നടത്തിവരുന്ന അച്ചാണ്ടി വീട്ടിൽ സിൻസി ഷൈജുവിന്റെ വീടാണ് വെള്ളി രാവിലെ 10ന്‌ തീപിടിത്തത്തിൽ നശിച്ചത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാലക്കുടിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.ആളൂർ പൊലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വീടിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകളുൾപ്പെടെ കത്തിനശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home