ad
Deshabhimani

ജില്ല പനിച്ച് തന്നെ

.....

..

വെബ് ഡെസ്ക്

Published on Jul 03, 2026, 12:37 AM | 1 min read


തൃശൂര്‍

രണ്ടുദിവസത്തിനിടെ പനിക്ക് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സതേടിയത് 2195 പേര്‍. 2171 പേര്‍ ഒപിയില്‍ ചികിത്സ തേടി. 24 പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടിവന്നു. ആയിരത്തിലധികം പേരാണ് പ്രതിദിനം പനിക്ക് മാത്രം ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി ബാധിതരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 76 പേര്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തി. 24 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി പടരുന്നത്. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കോര്‍പറേഷന്‍ നടത്താത്തതിന്റെ പ്രത്യാഘാതം മാസങ്ങള്‍ പിന്നിടുംതോറും കൂടുകയാണ്. ജില്ലയില്‍ രണ്ടുദിവസത്തിനിടെ മൂന്നുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ നാല് മലമ്പനിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണിൽ മാത്രം 28280 പനിബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. കഴിഞ്ഞമാസം 271 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 132 കേസും കോര്‍പറേഷന്‍ പരിധിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home